Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 4:13 am

Menu

Published on August 26, 2016 at 9:48 am

ദിവസവും 3 മുട്ട കഴിച്ചാൽ സംഭവിക്കുന്നത് …….

what-happens-when-you-eat-3-whole-eggs-every-day

ശരീരത്തിനാവശ്യമുള്ള എല്ലാ പോഷകഘടകങ്ങളുമുള്ള ഒരു കുഞ്ഞ് ഭക്ഷണമാണ് മുട്ട. മത്സ്യമാംസാദികളുടെ കൂടെ കൂട്ടി മാറ്റിനിർത്തപ്പെട്ടെങ്കിലും പല വെജിറ്റേറിയൻ ജനതയ്ക്ക് പോലും മുട്ട പ്രിയമുള്ളതാണ്.ദിവസവും മുട്ട കഴിയ്‌ക്കാമോ, കഴിച്ചാല്‍ എന്തു സംഭവിയ്‌ക്കും…എന്നുള്ള ചിന്തകള്‍ പലര്‍ക്കുമുണ്ട്‌.എന്നാല്‍ ദിവസവും മൂന്നു മുട്ട വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പലതാണ്.എന്തൊക്കെയാണ് അവയെന്ന് നോക്കാം…

മുട്ട വയര്‍ നിറയാന്‍ നല്ലതാണ്‌. ഇതുകൊണ്ടാണ്‌ പ്രാതലിന്‌ മുട്ട കഴിയ്‌ക്കുന്നതു നല്ലതാണെന്നു പറയുന്നത്‌. ഇതില്‍ വൈറ്റമിന്‍ സി ഒഴികെയുള്ള, ശരീരത്തിന്‌ ഊര്‍ജം നല്‍കാന്‍ സാധിയ്‌ക്കുന്ന മറ്റെല്ലാ പോഷകങ്ങളുമുണ്ട്‌. ഇതിനൊപ്പം ഓറഞ്ച ജ്യൂസ്‌ കൂടി കുടിയ്‌ക്കാം.

മുട്ട ശരീരഭാരം കുറയാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്‌. പ്രത്യേകിച്ചു പ്രാതലിനു കഴിയ്‌ക്കുമ്പോള്‍.

ബ്രെയിന്‍ ആരോഗ്യത്തിന്‌ മുട്ട ഏറെ നല്ലതാണ്‌. പ്രത്യേകിച്ചു കൊളീന്‍ എന്ന ഘടകം. ഗര്‍ഭിണികള്‍ മുട്ട കഴിയ്‌ക്കുന്നത്‌ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനു സഹായിക്കും.

കണ്ണിന്റെ കാഴ്‌ചയ്‌ക്ക്‌ മുട്ട ഏറെ നല്ലതാണ്‌. ഇത്‌ തിമിരസാധ്യത 20 ശതമാനം കുറയ്‌ക്കും. നിശാന്ധത പോലുള്ളവ 40 ശതമാനവും. ഇവയിലെ ലൂട്ടീന്‍, കരാട്ടിനോയ്‌ഡുകള്‍ എന്നിവയാണ്‌ ഇതിന്‌ സഹായിക്കുന്നത്‌.

ഇതില്‍ വൈറ്റമിന്‍ ഡി ധാരാളമുണ്ട്‌. ഇത്‌ കാല്‍സ്യം വലിച്ചെടുക്കാന്‍ ശരീരത്തെ സഹായിക്കും.

കൊളസ്‌ട്രോള്‍ കൂടുമെന്ന ഭയം മുട്ട മഞ്ഞ കഴിയ്‌ക്കുമ്പോള്‍ വേണ്ടെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. കാരണം നാം കൊളസ്‌ട്രോള്‍ ഉള്ള ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്‌ക്കുമ്പോള്‍ കരള്‍ പ്രവര്‍ത്തിച്ച്‌ അതുല്‍പാദിപ്പിയ്‌ക്കുന്ന കൊളസ്‌ട്രോള്‍ ഉല്‍പാദനം കുറയ്‌ക്കുന്നു. ഇതുവഴി ശരീരത്തില്‍ കൊളസ്‌ട്രോള്‍ അഡ്‌ജസ്‌റ്റ്‌ ചെയ്യാം.

മുട്ടയില്‍ ഹീം അയേണ്‍ അടങ്ങിയിട്ടുണ്ട്‌. ഇത്‌ അയേണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്‌ക്കും. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ നല്ല മരുന്നാണിത്‌. അയേണ്‍ സപ്ലിമെന്റുകളേക്കാള്‍ എന്തുകൊണ്ടും നല്ലത്‌.

 

പ്രോട്ടീന്‍ ഉല്‍പന്നങ്ങളില്‍ തന്നെ മുട്ടയുടെ പ്രോട്ടീനാണ്‌ 100 മാര്‍ക്കു നേടി മികച്ചു നില്‍ക്കുന്നത്‌. പാല്‍ പ്രോട്ടീന്‍ ഗുണം 93 ശതമാനവും മീന്‍, ഇറച്ചി എന്നിവയ്‌ക്ക്‌ 75 ശതമാനവും മാത്രമാണുള്ളത്‌ മികച്ച ഗുണമുള്ള പ്രോട്ടീനാണെന്നര്‍ത്ഥം.

ഇതില്‍ വൈറ്റമിന്‍എ, ഇ, ബി 12 എന്നിവയുണ്ട്‌. അതായത്‌ ഒന്നില്‍ കൂടുതല്‍ വൈറ്റമിനുകളുടെ ഒന്നിച്ചുള്ള സംഗമമാണ്‌ മുട്ടയെന്നര്‍ത്ഥം. ഈ വൈറ്റമിന്‍ ഗുണം ശരീരത്തിനു ലഭിയ്‌ക്കുകയും ചെയ്യും.

മുടിയ്‌ക്കും നഖത്തിനുമെല്ലാം മുട്ട ഏറെ നല്ലതാണ്‌. സള്‍ഫര്‍, സിങ്ക്‌ , വൈറ്റമിന്‍ എ, ബി 12 എന്നിവയാണ്‌ കാരണം.

Loading...

Leave a Reply

Your email address will not be published.

More News