Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:47 am

Menu

Published on August 11, 2014 at 5:16 pm

എബോള വൈറസ് എന്നാൽ എന്താണ്?

what-is-ebola-virus

കുറച്ച് ദിവസങ്ങളായി ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് എബോള വൈറസ്. ഈ രോഗത്തിന് ചികിത്സാ മാർഗ്ഗങ്ങൾ വളരെ കുറവാണ്. വെസ്റ്റേണ്‍ ആഫ്രിക്കയിലാണ് ഈ വൈറസ് രോഗബാധ തുടങ്ങിയത്. ഇപ്പോൾ ഈ രോഗം വ്യാപിക്കുന്നത്തിൻറെ തീവ്രത വർദ്ധിച്ചു വരികയാണ്.ഇപ്പോൾ തന്നെ എബോള ബാധിച്ച് 932 പേര്‍ മരിച്ചതായാണ് കണക്കുകള്‍ . 55 ശതമാനത്തിലേറെ പേര്‍ എബോള ബാധിതരാണ്.സമീപകാലത്ത് കണ്ടെത്തിയ വൈറസുകളിൽ ഏറ്റവും അപകടകാരിയാണ് എബോള വൈറസ്. ര­ക്ത­ത്തി­ലൂ­ടെ മ­നു­ഷ്യ­രു­ടെ ശ­രീ­ര­ത്തിൽ പ്ര­വേ­ശി­ക്കു­ന്ന വൈ­റ­സ്‌ ആ­ന്താ­രി­കാ­വ­യ­വ­യ­ങ്ങ­ളെ­യാ­ണ്‌ കൂ­ടു­ത­ലാ­യും ബാ­ധി­ക്കു­ന്ന­ത്‌. ഇ­തു ആ­ന്ത­രി­ക ര­ക്ത സ്രാ­വ­ത്തി­നു കാ­ര­ണ­മാ­കു­ന്നു. ശരീരത്തിലെ ദ്രവങ്ങളിലൂടെയാണ് എബോള പകരുന്നത്. വൈറസ് പിടിപെട്ട് രണ്ടു മുതല്‍ ഇരുപത്തിയൊന്ന് ദിവസം വരെയുള്ള സമയത്താവും രോഗത്തിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. പനിയെ കൂടാതെ തൊണ്ടവേദന, തലവേദന, പേശികളുടെ വേദന വയറിളക്കം, ശര്‍ദ്ദില്‍ തുടങ്ങിയ ലക്ഷണങ്ങളും എബോള വൈറസ് ബാധിച്ചവരില്‍ കാണുന്നുണ്ട്. എന്നാൽ ഇപ്പോഴും എബോള വൈറസ് രോഗബാധ എന്താണെന്നോ, എങ്ങനെയാണ് വരുന്നതെന്നോ പലർക്കും അറിയില്ല. എന്നാൽ ഈ വീഡിയോയിലൂടെ നിങ്ങൾക്ക് എബോള വൈറസിനെ കുറിച്ചുള്ള സംശയങ്ങൾക്ക് ഉത്തരം ലഭിച്ചേക്കും.

Loading...

Leave a Reply

Your email address will not be published.

More News