Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:33 pm

Menu

Published on July 22, 2016 at 12:15 pm

സൂക്ഷിക്കുക….കണ്ണിലെ ഈ ലക്ഷണങ്ങൾ വരാനിരിക്കുന്ന രോഗങ്ങളുടെ മുന്നറിയിപ്പാണ് …!!

what-your-eyes-can-tell-you-about-your-health

കണ്ണുകള്‍ മനസിന്റെ കണ്ണാടിയെന്നാണ് പറയാറുള്ളത്. എന്നാല്‍ മനസിന്റെ മാത്രമല്ല ശരീരത്തിന്റെയും കണ്ണാടിയാണ് കണ്ണുകള്‍. കാരണം പലപ്പോഴും നമ്മള്‍ ഒറ്റ നോട്ടത്തില്‍ കാണാത്ത പലതും നമ്മുടെ കണ്ണ് കണ്ടു പിടിയ്ക്കും. രോഗലക്ഷണങ്ങള്‍ പലപ്പോഴും എത്രയും പെട്ടെന്ന് പ്രകടമാകുന്നത് കണ്ണിലാണ്.കണ്ണിന്റെ ക്ഷീണവും കണ്ണിലെ നിറം മാറ്റവുമാണ് പലപ്പോഴും രോഗത്തെ നമുക്ക് പരിചയപ്പെടുത്തുന്നത് തന്നെ. പല രോഗങ്ങളും അവരുടെ വരവറിയിക്കുന്നത് കണ്ണിന് ക്ഷീണം നല്‍കിക്കൊണ്ടാണ്. അതിനെ അത്ര ഗൗരവത്തോടെ നുമ്മള്‍ കാണുന്നില്ലെങ്കില്‍ അത് പിന്നീട് തരുന്ന പണി എട്ടിന്റെയാണ് എന്ന കാര്യത്തില്‍ ഒരു സംശയും നിങ്ങള്‍ക്ക് വേണ്ട.അതുകൊണ്ട് കണ്ണിൽ  ഇത്തരം ലക്ഷണങ്ങൾ  ഉണ്ടെങ്കിൽ സൂക്ഷിക്കുക….

കണ്ണിന്റെ വെള്ള നിറത്തില്‍ മഞ്ഞ നിറം കാണുന്നത് അല്‍പം ഗൗരവതരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. നിങ്ങളുടെ കരള്‍ പ്രവര്‍ത്തനരഹിതമാകാന്‍ പോകുന്നു എന്നതിന്റെ മുന്നോടിയാണ് ഈ ലക്ഷണം എന്ന് പറഞ്ഞാല്‍ ഞെട്ടേണ്ട ആവശ്യമില്ല. കാരണം അതാണ് സത്യം. എന്നാല്‍ മഞ്ഞപ്പിത്തവും ഇതിന്റെ തൊട്ടുപിറകേ ഉണ്ട് എന്നതാണ് സത്യം.

ഏത് കാഴ്ചയും ഇരട്ടിയായി കാണുന്നുണ്ടോ? എങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്. കാരണം പക്ഷാഘാതം നിങ്ങളുടെ തൊട്ടടുത്ത് എത്തിയിരിയ്ക്കുന്നു എന്നതാണ് സത്യം.

കാഴ്ച കുറയുന്നത് പ്രായമായവരില്‍ പ്രശ്‌നമുള്ള ഒന്നാണ്. എന്നാല്‍ ചെറുപ്പത്തിലേ കാഴ്ച കുറഞ്ഞാല്‍ അതിനെ അല്‍പം ഗൗരവമായി തന്നെ കാണണം. കാരണം മറ്റു പല കാഴ്ച വൈകല്യങ്ങളുമായിരിക്കാം എന്നത് തന്നെ കാരണം.

ഏതെങ്കിലും വസ്തുവില്‍ നോക്കുമ്പോള്‍ വെളുത്ത കുത്തുകള്‍ പോലെ കാണുന്നുണ്ടോ? എങ്കില്‍ മൈഗ്രേയ്ന്‍ നിങ്ങളെ വിടാതെ പുറകേയുണ്ട് എന്നതിന്റെ സൂചനയാണ്.

കണ്ണിന്  എരിച്ചിൽ അനുഭവപ്പെടാറുണ്ടോ ..?എങ്കില്‍ സൂക്ഷിക്കുക .. കംമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന  അവസ്ഥയാണിത് .ഇത് പലരിലും സാധാരണയായി കാണുന്നതാണ്. എന്നാല്‍ ആരും വേണ്ടത്ര പ്രാധാന്യം അതിന് നല്‍കാറില്ലെന്നു മാത്രം. കംമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ നോക്കുമ്പോഴാണ് ഈ പ്രശ്‌നം മിക്കവരും അഭിമുഖീകരിയ്ക്കുന്നത്.

കണ്‍പോളകള്‍ ഇടയ്ക്കിടയ്ക്ക് വീങ്ങുന്നത് ഉണ്ടാക്കുന്നത് ഹൈപ്പര്‍ തൈറോയ്ഡിസം എന്ന അവസ്ഥയെയാണ്.

കണ്ണിന്റെ വെള്ള നിറത്തില്‍ മഞ്ഞ നിറം കാണുന്നത് അല്‍പം ഗൗരവതരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. നിങ്ങളുടെ കരള്‍ പ്രവര്‍ത്തനരഹിതമാകാന്‍ പോകുന്നു എന്നതിന്റെ മുന്നോടിയാണ് ഈ ലക്ഷണം എന്ന് പറഞ്ഞാല്‍ ഞെട്ടേണ്ട ആവശ്യമില്ല. കാരണം അതാണ് സത്യം. എന്നാല്‍ മഞ്ഞപ്പിത്തവും ഇതിന്റെ തൊട്ടുപിറകേ ഉണ്ട് എന്നതാണ് സത്യം.

കാഴ്ച്ച   മങ്ങിയപോലെ  അനുഭവപ്പെടാറുണ്ട് .സാധാരണ പ്രമേഹ രോഗികള്‍ക്ക് അവരുടെ കാഴ്ചയെക്കുറിച്ച് ചെറിയ പരാതി ഉണ്ടാവും. എന്നാല്‍ മധുരത്തിന്റെ കാര്യത്തില്‍ ശ്രദ്ധ നല്‍കാതെ പിന്നീട് കാഴ്ചയെക്കുറിച്ച് പരിതപിച്ചിട്ട് എന്താണ് കാര്യം. പ്രമേഹ രോഗികളിലാണ് ഇത്തരം കാഴ്ച വൈകല്യം ഉണ്ടാവുക എന്നത് കാര്യം.

കണ്ണ് മാത്രമല്ല പുരികം കൂടി അസുഖങ്ങളെ വെളിച്ചത്തു കൊണ്ട് വരാന്‍ സഹായിക്കുന്നുണ്ട്. പുരികം വളരെ കുറവാണെങ്കില്‍ തൈറോയ്ഡ് വരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് തന്നെ പറയാം.

Loading...

Leave a Reply

Your email address will not be published.

More News