Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:51 pm

Menu

Published on April 28, 2017 at 3:58 pm

വൈന്‍ കഴിച്ചാല്‍ ത്വക്ക് രോഗമോ?

white-wine-cause-skin-diseases

പല പാര്‍ട്ടികളിലും മദ്യത്തിന് പകരം വൈനിന് അത്ര മോശമല്ലാത്ത സ്ഥാനമുണ്ട്. മാത്രമല്ല വൈന്‍ ആരോഗ്യത്തിനു നല്ലതാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ പലപ്പോഴും നാം കേള്‍ക്കാറുമുണ്ട്.

വൈറ്റ് വൈന്‍ ആണോ റെഡ് വൈന്‍ ആണോ നല്ലതെന്ന ചോദ്യവുമായി പല രോഗികളും തങ്ങളെ സമീപിക്കാറുണ്ടെന്നു ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു. എന്നാല്‍ അടുത്തിടെ ന്യൂയോര്‍ക്കില്‍ നടന്ന പഠനങ്ങള്‍ പറയുന്നത് വൈറ്റ് വൈന്‍ കഴിക്കുന്നത് സ്ത്രീകളില്‍ ത്വക്ക് സംബന്ധമായ രോഗങ്ങള്‍ വരാനിടയാക്കുമെന്നാണ്.

പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുമ്പോള്‍ പെണ്‍കുട്ടികളും വൈന്‍ കഴിക്കുന്നത് ഇന്നൊരു പുതുമയല്ല. ചിലര്‍ റെഡ് വൈന്‍ തിരഞ്ഞെടുക്കുമ്പോള്‍ ലഹരിയുടെ അളവ് കുറവാണെന്ന തെറ്റിദ്ധാരണയോടെ മറ്റുചിലര്‍ വൈറ്റ് വൈന്‍ തിരഞ്ഞെടുക്കുന്നു.

എന്നാല്‍ വൈറ്റ് വൈന്‍ നിശ്ചിത അളവില്‍ കൂടുതല്‍ ശരീരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്കു ത്വക്ക്‌സംബന്ധമായ രോഗങ്ങള്‍ പിടിപെടുമെന്നാണ് ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നത്.

കഴുത്തിലും മുഖത്തും ചര്‍മം ചുവന്നു തടിച്ചുകൊണ്ടായിരിക്കും രോഗത്തിന്റെ തുടക്കമെന്നും പഠനത്തില്‍ പറയുന്നു. ക്രമേണ ഇതു ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ത്വക്കിനു പുറമേ മാത്രം പ്രത്യക്ഷപ്പെടുന്ന രോഗമാണെങ്കിലും ക്രമേണ ഇതു നാഡികളിലേക്കു ബാധിച്ച് ശരീരത്തിന്റെ രോഗപ്രതിരോധശേഷി തകരാറിലാക്കുമെന്നും ഇവര്‍ പറയുന്നു.

വല്ലപ്പോഴും മാത്രം വൈറ്റ് വൈന്‍ കഴിക്കുന്നവര്‍ക്ക് ഇതു ബാധകമല്ലെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതായത് പതിവായി പാര്‍ട്ടികളിലും മറ്റും പങ്കെടുത്ത് വൈന്‍ അടിച്ചു പൂസാകുന്നവര്‍ ഒന്ന് ശ്രദ്ധിക്കണമെന്ന് ചുരുക്കം.

Loading...

Leave a Reply

Your email address will not be published.

More News