Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 6:59 am

Menu

Published on February 26, 2016 at 4:35 pm

മണിച്ചിത്രത്താഴിലെ ഗംഭീര ക്ലൈമാക്സ് നിര്‍ദ്ദേശിച്ച സൂപ്പർ താരം ആരെന്നറിയാമോ..?

who-suggest-the-climax-of-manichitrathazhu-2

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്.മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത് മോഹന്‍ലാലും ശോഭനയുമൊക്കെ തകർത്തഭിനയിച്ച ചിത്രം കൂടിയായിരുന്നു അത്.ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയന്റ് എന്ന് പറയുന്നത് അതിന്റെ ക്ലൈമാക്സ് തന്നെയാണ്.മനോരോഗത്തെയും മന്ത്രവാദത്തെയും കൂട്ടിക്കുഴച്ച് ഒരു പ്രത്യേക രീതി തന്നെയായിരുന്നു അത്. എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്‌സ് നിര്‍ദ്ദേശിച്ചത് ആരാണെന്നറിഞ്ഞാല്‍ അമ്പരന്നുപോകും. അത് സംവിധായകനോ തിരക്കഥാകൃത്ത് മധു മുട്ടമോ ഒന്നുമല്ല. മണിച്ചിത്രത്താഴിലെ തന്നെ ഒരു താരമാണ് ക്ലൈമാക്‌സ് നിര്‍ദ്ദേശം നല്‍കിയത്.ചിത്രത്തിന് ഇത്രയും നല്ലൊരു ക്ലൈമാക്‌സ് നിര്‍ദ്ദേശിച്ചത് നകുലനായി വെള്ളിത്തിരയിലെത്തിയ സുരേഷ് ഗോപിയാണ്. ചിത്രത്തിന്റെ സംവിധായകന്‍ ഫാസില്‍ തന്റെ ആത്മകഥയിലാണ് ഈ ക്ലൈമാക്‌സ് രഹസ്യം വെളിപ്പെടുത്തിയത്.

മൂന്നു വര്‍ഷത്തോളം ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഫാസില്‍ മണിച്ചിത്രത്താഴിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. താരങ്ങളെയെല്ലാം തീരുമാനിച്ചെങ്കിലും ചില കാര്യങ്ങളിലെ ആശയക്കുഴപ്പം തീര്‍ന്നിരുന്നില്ല. ക്ലൈമാക്‌സിലെ ആശയക്കുഴപ്പം തന്നെയായിരുന്നു അതിലെ പ്രധാനം. ഗംഗയെ എങ്ങനെ സുഖപ്പെടുത്തും എന്നതായിരുന്നു സംവിധായകനെയും മധുമുട്ടത്തിനെയും കുഴക്കിയിരുന്ന പ്രധാന പ്രശ്‌നം. മനോരോഗ വിദഗ്ദന്‍ സണ്ണിയെ മാത്രം ആശ്രയിച്ച് അസുഖം മാറിയാല്‍ അതിന് ഏതെങ്കിലും മനോരോഗ വിദ്ഗ്ദന്‍ മതിയല്ലോ എന്ന ചോദ്യമുയരും. മന്ത്രവാദിയാണ് രോഗം മാറ്റുന്നതെങ്കില്‍ അത് അന്ധവിശ്വാസത്തിന് ചുക്കാന്‍ പിടിക്കുന്നത് പോലെയാവും.

പഴയ സമ്പ്രദായങ്ങളെ കൂട്ടുപിടിച്ച് സണ്ണി നടത്തുന്ന രോഗ നിവാരണം എല്ലാവരും അംഗീകരിക്കുകയും വേണം. ആകെ ആശയക്കുഴപ്പത്തില്‍ തിരക്കഥ വഴിമുട്ടി. അപ്പോഴാണ് ക്ലൈമാക്‌സിലേക്ക് വഴികാട്ടിയായി സുരേഷ് ഗോപിയുടെ രംഗപ്രവേശം. കഥ എവിടം വരെയായി എന്ന് അറിയാനായിരുന്നു ഫാസിലിന്റെ വീട്ടിലേക്ക് സുരേഷ് ഗോപി എത്തിയത്. ക്ലൈമാക്‌സിലെ ആശയക്കുഴപ്പം സുരേഷ് ഗോപിയെ അറിയിച്ചപ്പോള്‍ അല്‍പം ആലോചിച്ചശേഷം സുരേഷ് ഗോപി പറഞ്ഞു. ” ഇത് കേട്ടപ്പോൾ പലയിലില്‍ അപ്പുറവും ഇപ്പുറവും കിടത്തി ഒരു കറക്കിയാല്‍ പോരേ?” .അങ്ങനെയാണ് മണിച്ചിത്രത്താഴിന്റെ സൂപ്പര്‍ഹിറ്റ് ക്ലൈമാക്‌സ് ഉണ്ടായതെന്ന് ഫാസില്‍ ആത്മകഥയില്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News