Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:26 pm

Menu

Published on August 9, 2016 at 11:18 am

ആ ചുവന്ന മുറിവുകൾക്ക് പിന്നിലെ രഹസ്യം എന്ത്…?

why-are-so-many-olympians-covered-in-large-red-circles

ആ ചുവന്ന മുറിവിന് പിന്നിലെ രഹസ്യം എന്ത്…?ഒളിമ്പിക്‌സിൽ അമേരിക്കയുടെ മൈക്കിള്‍ ഫെല്‍പ്‌സ് കഴിഞ്ഞ ദിവസം മത്സരത്തിനിറങ്ങിയപ്പോള്‍ കണ്ട ചുവന്ന മുറിവുകളെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ഫെല്‍പ്‌സ് ഒളിമ്പിക്‌സില്‍ പത്തൊന്‍പതാം സ്വര്‍ണ്ണം നേടിയതിന് പിന്നാലെയാണ് ക്യാമറകള്‍ ഒപ്പിയെടുത്ത ഈ ചതവുകളെ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ ചര്‍ച്ച സജീവമായത്.
ഒളിമ്പിക്‌സിന് മുമ്പ് ഇത്തരത്തിലുളള പരിക്ക് ഉണ്ടാകാന്‍ മാത്രം ഒരു സംഘര്‍ഷത്തിലോ, മറ്റ് അപകടത്തിലോ ഫെല്‍പ്‌സ് ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതാണ് ഈ ചതവുകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ രഹസ്യത്തെ കുറിച്ച് ചര്‍ച്ചകള്‍ സജീവമാകാന്‍ കാരണം. ഫെല്‍പിസിന്റെ പുറത്തും കെെ മസിലുകളിലുമാണ് നാലോളം ചതവുകള്‍ കണ്ടത്.

‘പരിക്കല്ല’ ഫെല്‍പ്‌സിന്റെ പുറത്ത് കണ്ട ആ ചതവുകളെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. ചൈനീസ് ചികിത്സാ രീതിയുടെ ഭാഗമായി മസിലുകളുടെ വികാസത്തിന് ‘കപ്പുവെച്ച് പഴുപ്പെടുക്കല്‍’ നടത്തിയതാണ് ആ ചുവന്ന ചതവുകള്‍ക്ക് പിന്നിലെ രഹസ്യം. കേരളത്തിലെ കൊമ്പുവെക്കല്‍ എന്ന ചികിത്സരീതിയുടെ മറ്റൊരു പതിപ്പാണിത്. മസില്‍ പിടുത്തത്തില്‍ നിന്നും രക്ഷപ്പെടാനാണ് മൈക്കിള്‍ ഫെല്‍പ്‌സ് ഇത്തരമൊരു ചികിത്സാ രീതി പരീക്ഷിച്ചത്.

ഒളിമ്പിക്‌സ് രണ്ടാം ദിനം നീന്തലില്‍ മൈക്കല്‍ ഫെല്‍പ്‌സ് സ്വര്‍ണത്തോടെയാണ് വരവറിയിച്ചത്. നാലെ ഗുണം നൂറ് മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലാണ് ഫെല്‍പ്‌സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം സ്വര്‍ണം നേടിയത്. ഫെല്‍പ്‌സിന്റെ പത്തൊമ്പതാം ഒളിമ്പിക്‌സ് സ്വര്‍ണ നേട്ടമാണിത്.

Loading...

Leave a Reply

Your email address will not be published.

More News