Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:48 am

Menu

Published on February 27, 2018 at 3:50 pm

മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവർ അറിയാൻ ….!

why-eggs-should-not-be-kept-in-the-fridge

മിക്കയാളുകളും മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരായിരിക്കും. ഇങ്ങനെ വെയ്ക്കുമ്പോൾ മുട്ട ദീർഘനാൾ കേടുകൂടാതിരിക്കുകയും ചെയ്യും. എന്നാൽ ഈ രീതിയിൽ സൂക്ഷിക്കുന്ന മുട്ട ഉപയോഗിക്കുന്നവർക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തൽ. ഫ്രിഡ്ജിൽ സൂക്ഷിച്ച മുട്ട മൂന്നാഴ്ചയ്ക്ക് ശേഷം ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. എന്നാൽ രണ്ടാഴ്ച വരെ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കൊണ്ട് വലിയ ദോഷങ്ങളൊന്നും ഇല്ലെന്നാണ് കണ്ടെത്തൽ. മുട്ട കൂടുതൽ ദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അതിലെ സത്തുക്കള്‍ നഷ്ടപ്പെടുമെന്ന് കണ്ടെത്തിയിട്ടുണ്ട്.



മുട്ടയിലെ അപകടകരമായ ഒരു കാര്യം സാല്‍മൊണെല്ല എന്ന ബാക്ടീരിയകളാണ്.ഇവ മനുഷ്യശരീരത്തില്‍ ടൈഫോയിഡ് ഉണ്ടാക്കാന്‍ കഴിവുള്ളവയാണ്. ഫ്രിഡ്ജിൽ വെച്ച മുട്ടകൾ പുറത്തേക്കെടുക്കുമ്പോൾ അവ റൂമിലെ ടെമ്പറേച്ചറിലേക്ക് മാറും. ഈ സമയം മുട്ടയുടെ മുകൾഭാഗം വിയർക്കും. ഇത് മുട്ടയുടെ വളരെ സൂക്ഷ്മമായ ദ്വാരത്തിലൂടെ ബാക്ടീരിയ ഉള്ളിലേക്ക് കടക്കാന്‍ ഇതു കാരണമാകും. ഇത്തരം മുട്ടകൾ കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ കാരണമാകും. ഫ്രിഡ്ജിൽ നിന്നും എടുത്ത ഉടൻ മുട്ട പാകം ചെയ്യുന്നത് ആഹാരം ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. അതിനാൽ പാകം ചെയ്യാൻ ഫ്രിഡ്ജിൽ നിന്നും മുട്ടയെടുക്കും മുമ്പ് കുറച്ച് സമയം പുറത്ത് വെച്ച ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്.

Loading...

Leave a Reply

Your email address will not be published.

More News