Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:34 pm

Menu

Published on December 27, 2016 at 1:39 pm

തേന്‍ വെള്ളത്തില്‍ കലക്കി കുടിയ്ക്കണം, കാരണം…?

why-honey-should-add-in-water-to-consume

പ്രകൃതിയുടെ ദിവ്യൗഷധമായ തേന്‍ ഒന്ന് രുചിച്ചു നോക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. തേനിന്റെ ഗുണങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയില്ല. ഔഷധമായും ഭക്ഷ്യവസ്തുവായും തേന്‍ സാധാരണ ഉപയോഗിക്കുന്നത് പതിവാണ്. ഇതു കൂടാതെ സൗന്ദര്യ സംരക്ഷണ മേഖലയിലും തേനിന്റെ സ്ഥാനം വളരെ വലുതാണ്.എന്നാല്‍ ഏതു വസ്തുക്കളെങ്കിലും വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ ഗുണമുണ്ടാകൂ. തേനിന്റെ കാര്യത്തിനും ഇത് ഒരു സത്യമാണ്. തേന്‍ വെറുതേ കഴിയ്ക്കുന്നതിനേക്കാള്‍ നല്ലത് വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതാണെന്ന കാര്യം അറിയാമോ, വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ തേന്‍ ഗുണങ്ങള്‍ ഇരട്ടിയാകും. തേന്‍ വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ….

വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നാണിത്. അനീമിയ പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ക്ക് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവു വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായകമായ ഒന്ന്.

tension

തേന്‍ വെള്ളത്തില്‍ കലക്കി കുടിയ്ക്കുമ്പോള്‍ ശരീരത്തില്‍ പെട്ടെന്നു തന്നെ ആഗിരണം ചെയ്യപ്പെടും. ഇത് നല്ലൊരു എനര്‍ജി ബൂസ്റ്ററായി പ്രവര്‍ത്തിയ്ക്കുന്നു.

ശരീരത്തിലെ വേദനകളെ ശമിപ്പിയ്ക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണ് തേന്‍. ഇത് തലച്ചോറിലെ എന്‍ഡോര്‍ഫിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും.

pain

ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും വെള്ളത്തില്‍ കലക്കിയ തേന്‍ ഏറെ സഹായകമാണ്. ആഹാരം പെട്ടെന്നു ദഹിപ്പിയ്ക്കാന്‍ ഇത് സഹായിക്കും.

ഈ രീതിയില്‍ തേന്‍ കുടിയ്ക്കുമ്പോള്‍ ശരീരത്തിലേയ്ക്ക് ആന്റിഓക്‌സിഡന്റുകള്‍ എത്തുന്നത് ഏറെ കൂടുതലാകും. ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

healthy

ആസ്തമ പോലുള്ള ശ്വസനപ്രശ്‌നങ്ങളും അലര്‍ജിയുമെല്ലാം അകറ്റുന്നതിനുള്ള മികച്ചൊരു വഴിയാണിത്.

ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യാന്‍ ഇത് നല്ലൊരു വഴിയാണ.

ഇളംചൂടുവെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത് തൊണ്ടവേദന കുറയ്ക്കും. തടി കുറയാനും നല്ലതാണ്.

caugh

Loading...

Leave a Reply

Your email address will not be published.

More News