Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:28 am

Menu

Published on December 26, 2016 at 3:59 pm

മോഹന്‍ലാല്‍ ഒരിക്കലും വിനയന് ഡേറ്റ് കൊടുക്കില്ല…കാരണം ഇതാണ്…!!

why-mohanlal-didnt-give-his-date-vinayan

മലയാള സിനിമയിൽ എന്നും തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് വിനയൻ.പതിനാറ് വര്‍ഷത്തിനുള്ളില്‍ മുപ്പത്തിയഞ്ചോളം സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളും യുവ നായകന്മാരുമൊക്കെ വിനയന്റെ സിനിമയിലെത്തി. എന്നാല്‍ മലയാളത്തിലെ ഒട്ടുമിക്ക നടീനടന്‍മാരും വിനയന്റെ സിനിമയുടെ ഭാഗമായപ്പോഴും മലയാളത്തിന്റെ സൂപ്പര്‍താരമായ മോഹന്‍ലാല്‍ ഇതുവരെ വിനയന്റെ ഒരു സിനിമയില്‍ പോലും നായകനായിട്ടില്ല.വിനയന് മോഹന്‍ലാല്‍ ഡേറ്റ് നല്‍കാത്തതാണ് അതിന് കാരണമെന്നാണ് അണിയറയിലെ സംസാരം. വിനയന്‍ തന്റെ ആദ്യ ചിത്രമായ സൂപ്പര്‍ സ്റ്റാറിന്റെ തിരക്കഥയുമായി ആദ്യം സമീപിച്ചത് മോഹന്‍ലാലിനെയായിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം മോഹന്‍ലാലിന്റെ ഡേറ്റ് കിട്ടിയില്ല. ഇതോടെ മോഹന്‍ലാലിന്റെ സാദൃശ്യമുള്ള മദന്‍ലാലിനെ നായകനാക്കി വിനയന്‍ ആ സിനിമ ചെയ്തു.

സൂപ്പര്‍സ്റ്റാര്‍ എന്ന പേരിട്ട ആ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു. തുടര്‍ന്നിങ്ങോട്ട് മോഹന്‍ലാലിനെ നായകനാക്കി വിനയന്‍ ഒരു സിനിമ പോലും ചെയ്തിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News