Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:54 am

Menu

Published on April 7, 2017 at 12:36 pm

ഉച്ച ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഉറക്കം വരാറുണ്ടോ; കാരണം ഇതാണ്

why-you-feel-sleepy-after-lunch

ഉച്ച ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ പലരും ഒരു ചെറിയ മയക്കത്തിലേക്ക് വീഴുന്നത് പതിവാണ്. പലര്‍ക്കും ഇത് ഒരു പ്രശ്‌നമായി മാറാറുണ്ട്. പ്രത്യേകിച്ചും ഓഫീസ് ജോലിയില്‍ ഏര്‍പ്പെടുന്നവരെ.

ഭക്ഷണ ക്രമീകരണത്തിലെ പിഴവുകളാണ് ഉച്ചയുറക്കത്തിന് പ്രധാന കാരണം. എന്തുകൊണ്ടാണ് ഉച്ച ഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നതെന്ന് നോക്കാം.

feel-sleepy-after-lunch1

അമിതമായി ഭക്ഷണം കഴിക്കുന്നതാണ് ഒരു കാരണം. ഉച്ചയ് കൂടുതല്‍ ഭക്ഷണം കഴിക്കുമ്പോള്‍ പാന്‍ക്രിയാസ് ബ്ലഡ് ഷുഗര്‍ ലെവല്‍ നിയന്ത്രിച്ച് നിര്‍ത്താനായി കൂടൂതല്‍ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കും. ഇത് ശരീരത്തില്‍ സ്ലീപ് ഹോര്‍മണ്‍ ഉണ്ടാക്കുകയും ഇത് തലച്ചോറില്‍ എത്തി സെറോട്ടോണിനും മെലോട്ടോണിനും ആയി മെറ്റബോളയിസ് ചെയ്യും. ഇത് ഉച്ചയുറക്കത്തിന് ഒരു പ്രധാന കാരണമാണ്.

കൂടാതെ ഉയര്‍ന്ന കലോറിയുള്ള ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരത്തിന് കൂടുതല്‍ ഊര്‍ജം ഉപയോഗിക്കേണ്ടിവരുമ്പോഴും ഉറക്കം വരും. അമിത ഭക്ഷണം കഴിക്കുമ്പോള്‍ ഇത് ദഹിപ്പിക്കാനായി ശരീരത്തിന് 60-75 ശതമാനം ഊര്‍ജം ആവശ്യമായി വരുമെന്നാണ് കണക്കുകള്‍. പ്രോട്ടീന്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുമ്പോഴും ഇതു തന്നെ സംഭവിക്കും.

feel-sleepy-after-lunch2

ഉച്ചയുറക്കം കുറയ്ക്കാന്‍ കൂടുതല്‍ കൊഴുപ്പുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് ഒരു പോംവഴി. രാത്രിയില്‍ ഉറക്കം കുറയുന്നതും പകല്‍ സമയങ്ങളില്‍ ഉറക്കം വരുന്നതിന് കാരണമാകാറുണ്ട്. ഇതൊഴിവാക്കാന്‍ ദിവസവും 7 മണിക്കൂറെങ്കിലും ഉറങ്ങണം. ദിവസേന ഒരു നിശ്ചിത സമയത്ത് ഉണരുകയും ഉറങ്ങുകയും ചെയ്താലും ഉറക്കം നിയന്ത്രിച്ചു നിര്‍ത്താം.

Loading...

Leave a Reply

Your email address will not be published.

More News