Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:02 pm

Menu

Published on January 25, 2016 at 3:46 pm

വെളിച്ചെണ്ണ കൊളസ്‌ട്രോളിന് കാരണമാകുമോ ?അറിയുവാൻ വായിക്കുക

will-eating-coconut-oil-raise-my-cholesterol

മലയാളിയുടെ ഭക്ഷണശീലങ്ങളില്‍ നിന്നും ഒഴിവാക്കാനാവാത്ത ഒന്നായിരുന്നു വെളിച്ചെണ്ണ. വെളിച്ചെണ്ണ ഉപയോഗിക്കാത്ത കറികള്‍ ഒന്നുംതന്നെ ഇല്ല എന്നും പറയാം. എന്നാൽ ഇന്ന് വെളിച്ചെണ്ണയുടെ ഉപയോഗം കൊളസ്‌ട്രോളിനും ഹൃദ്രോഗത്തിനും മറ്റും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പേരിനുമാത്രം ഉപയോഗിക്കുന്നവരായി മലയാളികൾ മാറി.അതുകൊണ്ട് തന്നെ കൊളസ്‌ട്രോള്‍ ഫ്രീ ആയ എണ്ണകള്‍ വാങ്ങിക്കാനുള്ള നെട്ടോട്ടത്തിലാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരത്തില്‍ കൊളസ്‌ട്രോള്‍ ഫ്രീ അവകാശ വാദവുമായി വരുന്ന എണ്ണകള്‍ ശരീരത്തിന് ദോഷം വരുത്തിവെയ്ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.അതേസമയം എന്നും അല്‍പം വെളിച്ചെണ്ണ കഴിയ്ക്കുന്നത് ഹൃദയത്തെ സംരക്ഷിക്കുമെന്നാണ് ഇവർ പറയുന്നത്. പക്ഷേ അളവില്‍ നിയന്ത്രണം വേണമെന്ന് മാത്രം. എന്നാല്‍ അമിതോപയോഗം ശരീരത്തിന് ഗുണം ചെയ്യില്ല.ശരീരത്തിലെ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാന്‍ വെളിച്ചെണ്ണയ്ക്ക് കഴിയും. വിപണിയില്‍ ഇറങ്ങുന്ന മറ്റ് സസ്യ എണ്ണകള്‍ ദുര്‍മേദസിന് കാരണമാകുമ്പോള്‍ മായമില്ലാത്ത വെളിച്ചെണ്ണ ശരീര ഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വീടുകളില്‍ പാചകം ചെയ്ത് കഴിക്കുമ്പോള്‍ പ്രശ്‌നമില്ലെങ്കിലും പുറത്തിറങ്ങിയുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി കഴിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല കൊളസ്‌ട്രോള്‍ രഹിതം എന്ന പേരില്‍ വരുന്ന എണ്ണകളില്‍ പലതും അനാരോഗ്യത്തിനും മറ്റ് അസുഖങ്ങള്‍ക്കും വഴിതെളിച്ചു നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം എണ്ണകള്‍ക്കു പിറകേ പായുമ്പോള്‍ ആലോചിക്കുക, വെളിച്ചെണ്ണ തന്നെയാണ് നല്ലതെന്ന കാര്യം.

Loading...

Leave a Reply

Your email address will not be published.

More News