Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നാഗ്പൂര്‍:മുംബൈ സ്‌ഫോടനകേസില്‍ തൂക്കിലേറ്റുന്നതിന് മുന്‍പ് യാക്കൂബ് മേമനോട് എന്താണ് അവസാനത്തെ ആഗ്രഹമെന്ന് ചോദിച്ചു.മകളെ കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നാണ് മേമന്‍ ജയില്‍ അധികൃതരോട് അവസാനമായി അപേക്ഷിച്ചത്.
ഇക്കാര്യം ജയില്‍ അധികൃതര്‍ മേമന്റെ സഹോദരനെ അറിയിച്ചു.തുടര്‍ന്ന് ഇരുപത്തിയൊന്നുകാരിയായ മകളുമായി മേമന്‍ അവസാനമായി ഫോണില്‍ സംസാരിച്ചു.മകളുമായി സംസാരിച്ച ശേഷം യാക്കൂബിന് സന്തോഷവും ആശ്വാസവും അനുഭവപ്പെട്ടതായി സഹോദരന്‍ പറഞ്ഞു.
താന്‍ മരിക്കാന്‍ പോവുകയാണെന്ന് അറിയാമെന്നും ഒരു അത്ഭുതത്തിന് മാത്രമേ തന്നെ രക്ഷിക്കാന്‍ സാധിക്കൂ എന്നും മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മേമന്‍ തന്റെ ബാരക്കിലെ ഹോംഗാര്‍ഡ് കോണ്‍സ്റ്റബിളിനോട് പറഞ്ഞിരുന്നു. തൂക്കിലേറ്റുമെന്ന് ഉറപ്പിച്ചതോടെ അവസാന നിമിഷങ്ങളില്‍ മേമന്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു.
നേരത്തെ സുപ്രീംകോടതിയില്‍ മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ജഡ്ജിമാര്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. സുപ്രീംകോടതിയില്‍ മേമന്‍ റിവ്യൂ ഹര്‍ജിയും നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി സുപ്രീംകോടതി തള്ളുകയും വധശിക്ഷയ്ക്ക് അനുമതി നല്‍കുകയുമായിരുന്നു.
എന്നാല്‍ കോടതിയില്‍ തനിക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്ന ഉറച്ച വിശ്വാസം മേമനുണ്ടായിരുന്നു. സുപ്രീം കോടതിയില്‍ എന്താണ് സംഭവിച്ചതെന്ന് ഇദ്ദേഹം പല തവണ കോണ്‍സ്റ്റബിളിനോട് ചോദിച്ചിരുന്നു.കഴിഞ്ഞ ദിവസം പ്രഭാതഭക്ഷണം കഴിച്ച മേമന്‍ ഉച്ചഭക്ഷണം ഒഴിവാക്കിയിരുന്നു.ഒരുപക്ഷെ അയാള്‍ തന്റെ മരണം മുന്‍കൂട്ടി അറിഞ്ഞിട്ടുണ്ടാകാമെന്നും കോണ്‍സ്റ്റബിള്‍ പറഞ്ഞു.
Leave a Reply