Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പലരും ഇന്ന് തടി കുറയ്ക്കാനായി ഡയറ്റിങ്ങ് ശീലത്തിലേക്ക് കടന്നിട്ടുണ്ട്. ഇതിനോടൊപ്പം തന്നെയാണ് യോയോ ഡയറ്റിങ് എന്ന പ്രയോഗവും ഉയര്‍ന്നുവരുന്നത്.
യോയോ ഡയറ്റിങ് എന്താണെന്നല്ലേ? പൊതുവേ മടിയന്മാരും മടിച്ചികളുമാണ് യോയോ ഡയറ്റിങ്ങിന്റെ ആള്‍ക്കാര്‍. അതായത്, തോന്നുമ്പോള്‍ മാത്രം ഡയറ്റിങ്. ഇഷ്ടമുള്ള ഭക്ഷണം മുന്നില്‍ കണ്ടാല്‍ അപ്പോള്‍ ഡയറ്റിങ്ങിന്റെ കാര്യം സൗകര്യത്തിനു മറക്കുന്നവര്‍.
വേറൊരു കൂട്ടരുണ്ട്. രണ്ടുദിവസം കഠിനമായ ഡയറ്റിങ് നടത്തും. പിന്നെ രണ്ടു ദിവസം വലിച്ചുവാരി കഴിക്കും. ഇത്തരത്തിലുള്ള ഡയറ്റിങ് ശീലത്തെയാണ് യോയോ ഡയറ്റിങ് എന്നു പറയുന്നത്. ഇത്തരം യോയോ ഡയറ്റിങ് ഗുണത്തേക്കാള്‍ ഏറെ ദോഷമാണുണ്ടാക്കുക. ശരീരഭാരം കൂടാന്‍ ഇതുതന്നെ ധാരാളം.

കാരണം രണ്ടുദിവസം കഠിനമായ ഡയറ്റിങ് നടത്തി മൂന്നാം ദിവസം ഡയറ്റ് തെറ്റിക്കുമ്പോള്‍ ആവശ്യത്തിലധികം ഭക്ഷണം നമ്മള്‍ വാരിവലിച്ചുകഴിക്കും. ഭക്ഷണത്തോടുള്ള ആര്‍ത്തി കൂടാനേ ഇതുപകരിക്കൂ.
ഭക്ഷണം ക്രമീകരിക്കാന്‍ തുടങ്ങിയാല്‍ വളരെ സാവധാനമാണ് നമ്മുടെ ശരീരം ആ പുതിയ ഭക്ഷണക്രമത്തോടു പൊരുത്തപ്പെടുക. അങ്ങനെ പൊരുത്തപ്പെടാനുള്ള ശരീരത്തിന്റെ ശ്രമത്തിനിടയില്‍ വീണ്ടും അമിതമായി ഭക്ഷണം കഴിക്കുന്നത് അപകടകരമാണ്.
ഡയറ്റിങ് സ്വാഭാവികമായി ആദ്യദിനങ്ങളില്‍ വിശപ്പ് വര്‍ധിക്കാന്‍ കാരണമാകുന്നു. ഇങ്ങനെ വിശക്കുമ്പോള്‍ ശരീരത്തെ സ്വയം നിയന്ത്രിക്കാന്‍ സാധിക്കണം. പഴവര്‍ഗങ്ങള്‍ കഴിച്ചോ വേവിക്കാത്ത പച്ചക്കറികള്‍ കഴിച്ചോ അതുമല്ലെങ്കില്‍ ധാരാളം വെള്ളം കുടിച്ചോ ഈ വിശപ്പിനെ തടയുകയാണു വേണ്ടത്.
യോയോ ഡയറ്റിങ് നടത്തിയാല്‍ വണ്ണം കൂടുമെന്നു മാത്രമല്ല, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ട്.
Leave a Reply