Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യുവാരാജ് സിംഗിന്റെ വിവാഹവാര്‍ത്ത ഇന്നലെ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു.ഹര്‍ഭജന്‍ സിംഗിന്റെ വിവാഹത്തോട് അനുബന്ധിച്ച് യുവരാജ് സിംഗ് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമാക്കിയത്.എന്നാൽ ഹര്‍ഭജന്‍സിംഗിന്റെ ട്വീറ്റിനുള്ള മറുപടിയായിരുന്നു അത്.
യുവരാജ് സിംഗ് മോഡലും നടിയുമായ ഹസെല്‍ കീച്ചുമായി വിവാഹിതനാകാന്‍ ഒരുങ്ങുകയാണ് എന്ന വാര്‍ത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്ക് യുവരാജിന്റെ ട്വീറ്റ് കരുത്തേകി.വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ച് തുടങ്ങിയതോടെ യുവരാജ് തന്നെ എല്ലാവരുടെയും നാവടപ്പിച്ചുകൊണ്ട് മറ്റൊരു ട്വീറ്റ് ചെയ്തു.എന്റെ വിവാഹം നിങ്ങള്‍ തീരുമാനിച്ചല്ലോ, തീയതി കൂടി പറയുമോ ? എന്നാല്‍ എനിക്കും ഒരുങ്ങാമായിരുന്നു എന്നാണ് യുവരാജ് സിംഗിന്റെ നർമ്മം കലർന്ന ട്വീറ്റ്.
Leave a Reply