Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:23 am

Menu

Published on November 1, 2013 at 10:37 am

സച്ചിൻറെ വിരമിക്കല്‍ ടെസ്റ്റ്: രോഹിത്,ഷമി ടീമിൽ ;സഹീർ, ഹർഭജൻ ടീമിലില്ല

zaheer-ignored-for-west-indies-series-jadeja-rested

ന്യൂഡല്‍ഹി:സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിരമിക്കല്‍ പരമ്പരയില്‍ സീനിയര്‍ താരങ്ങളായ സഹീര്‍ ഖാനും ഹര്‍ഭജന്‍ സിങ്ങിനും ഇടം നേടാനായില്ല.രണ്ട് ടെസ്റ്റുകളടങ്ങുന്ന പരമ്പരക്കായി 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.ഓസീസില്‍നിന്ന് ഏറെ അടിവാങ്ങിയ ഇശാന്തിനെ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ കളിപ്പിച്ചിരുന്നില്ല.അതേസമയം, രഞ്ജിട്രോഫിയിലെ ആദ്യമത്സരത്തില്‍ മുംബൈക്കായി അഞ്ച് വിക്കറ്റ് നേട്ടത്തോടെ ത്രിപുരക്കെതിരെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സഹീര്‍ ടീമില്‍ തിരിച്ചത്തെുമെന്നായിരുന്നു പ്രതീക്ഷ.പരിക്കിനത്തെുടര്‍ന്ന് കഴിഞ്ഞ ഡിസംബറിനുശേഷം സഹീര്‍ ഇന്ത്യക്കായി ടെസ്റ്റ് കളിച്ചിരുന്നില്ല.
മുംബൈയില്‍നിന്നുള്ള രോഹിത് ശര്‍മയ്ക്ക് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താനായപ്പോള്‍,സുരേഷ് റെയ്‌ന,ഹര്‍ഭജന്‍, അശോക് ഡിന്‍ഡ, രവീന്ദ്ര ജഡേജ എന്നിവര്‍ ഒഴിവാക്കപ്പെട്ടു.തോളിനേറ്റ പരിക്കാണ് ജഡേജയ്ക്ക് ചരിത്ര പരമ്പര നഷ്ടമാക്കിയത്.ഏകദിനത്തിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് രോഹിതിന് ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്.മധ്യനിരയില്‍ സച്ചിന്‍ വിരമിക്കുന്നതോടെയുണ്ടാകുന്ന വിടവ് നികത്താന്‍ പ്രതിഭാധനനായ രോഹിതിനാകുമെന്നാണ് സെലക്ടര്‍മാരുടെ പ്രതീക്ഷ.രോഹിത് ശര്‍മയുടെ വരവോടെ മധ്യനിരയിലെ സ്ഥാനത്തിനായി അജിന്‍ക്യ രഹാനെയാകും കടുത്ത വെല്ലുവിളി നേരിടുക.
2010-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രോഹിത് ടെസ്റ്റ് ടീമിലിടം നേടിയിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് കളിക്കാനായില്ല.2001-ല്‍ വിന്‍ഡീസിനെതിരായ പരമ്പരയിലും 2011-’12-ലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലും സ്ഥാനം നേടിയെങ്കിലും കളിക്കാനായില്ല.
അശ്വിനും പ്രഗ്യാന്‍ ഓജയും അമിത് മിശ്രയും ടീമിലെ സ്പിന്നര്‍മാരുടെ സ്ഥാനം പിടിച്ചെടുത്തപ്പോള്‍ സച്ചിൻറെ മുംബൈ ഇന്ത്യന്‍സിലെ കൂട്ടുകാരന്‍ ഹര്‍ഭജന് വിരമിക്കല്‍ പരമ്പരയില്‍ സ്ഥാനം നഷ്ടമായി.
ഫോമില്ലാത്ത ഇഷാന്ത്ശര്‍മയെ നിലനിര്‍ത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചതാണ് അപ്രതീക്ഷിതമായ നീക്കം.ഇഷാന്തിനെ നിലനിര്‍ത്തിയ സെലക്ടര്‍മാര്‍ സഹീറിന് തിരിച്ചുവരാനുള്ള അവസരം നഷ്ടപ്പെടുത്തി.മുഹമ്മദ് ഷാമിയും ഉമേഷ് യാദവുമാണ് ഭുവനേശ്വര്‍കുമാറിനെ കൂടാതെ ടീമിലുള്ള മറ്റ് പേസ് ബൗളര്‍മാര്‍. മുഹമ്മദ് ഷാമിയുടെ അരങ്ങേറ്റ പരമ്പരയാകും ഇത്.പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ കളിച്ച് 200 ടെസ്റ്റ് പൂര്‍ത്തിയാക്കി സചിന്‍ ക്രിക്കറ്റിനോട് വിടപറയും.ഈ മാസം 16ന് ഹോം മുംബൈയിലെ ഹോംഗ്രൗണ്ടില്‍ തന്നെയാണ് സചിൻറെ അവസാന മത്സരം. ആറിന് കൊല്‍ക്കത്തയിലാണ് പരമ്പരയിലെ ആദ്യടെസ്റ്റ്.
ടീം: മഹേന്ദ്ര സിങ് ധോനി ,ശിഖര്‍ ധവാന്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട്‌കോലി, രോഹിത്ശര്‍മ, അശ്വിന്‍, ഭുവനേശ്വര്‍കുമാര്‍, പ്രഗ്യാന്‍ ഓജ, അമിത് മിശ്ര, അജിന്‍ക്യരഹാനെ, ഉമേഷ്‌യാദവ്, മുഹമ്മദ്ഷാമി, ഇഷാന്ത് ശര്‍മ.

Loading...

Leave a Reply

Your email address will not be published.

More News