Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 7:07 am

Menu

Published on October 15, 2013 at 1:43 pm

ലോക പട്ടിണിക്കാരില്‍ നാലില്‍ ഒന്നും ഇന്ത്യയിലെന്ന് റിപ്പോർട്ട്

%e0%b4%b2%e0%b5%8b%e0%b4%95-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b2

ലോകത്ത് 84.2 കോടി ആളുകള്‍ പട്ടിണി കിടക്കുമ്പോള്‍ അതിൻറെ നാലില്‍ ഒന്ന് പേരും ഇന്ത്യയിൽ.21 കോടി പട്ടിണി പാവങ്ങളുടെ ഇന്ത്യ.ലോക പട്ടിണിക്കാരില്‍ നാലില്‍ ഒന്ന് ഇന്ത്യയില്‍ ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്(ജിഎച്ച്‌ഐ) ആണ് ഇത്തരത്തില്‍ ഒരു കണക്ക് തയ്യാറാക്കിയത്. 2011 മുതല്‍ 2013 വരെയുള്ള കണക്കാണിത്. 2010-2012 കാലത്തെ കണക്ക് വച്ചു നോക്കുമ്പോള്‍ പട്ടിണിയുടെ നിരക്ക് അല്‍പം കുറഞ്ഞിട്ടുണ്ട്. 87 കോടിയായിരുന്നു ആ സമയത്തെ പട്ടിണിക്കാരുടെ എണ്ണം. ആശ്വാസമേകുന്ന മറ്റൊരു വിവരം കൂടിയുണ്ട്. ധാന്യ ഉത്പാദനത്തിലെ വര്‍ദ്ധനയാണത്. 248.9 കോടി മെട്രിക് ടണ്‍ ധാന്യമാണ് 2011-2013 കാലത്ത് ഉത്പാദിപ്പിച്ചിട്ടുള്ളത്. ഇത് സര്‍വ്വകാല റോക്കോര്‍ഡ് ആണ്. പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥിതി ദയനീയമാണെങ്കിലും മറ്റ് ചില കാര്യങ്ങളില്‍ സ്ഥിതി മെച്ചപ്പെട്ടുവരുന്നുണ്ട്. പോഷകാഹാരക്കുറവിൻറെ കാര്യത്തില്‍ ഇന്ത്യയുടെ അവസ്ഥ 21 ശതമാനത്തില്‍ നിന്ന് 17.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കുട്ടികളിലെ ഭാരക്കുറവ് 43.5 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറഞ്ഞു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ മരണ നിരക്ക് 7.5 ശതമാനത്തില്‍ നിന്ന് 6 ശതമാനമായും കുറഞ്ഞിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News