Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജെയ്പൂർ: ഇന്ത്യയുടെ വികസനത്തെകുറിച്ച് നാടൊട്ടുക്ക് കൊട്ടിഘോഷിച്ച് നടക്കുന്നവരാണ് നമ്മുടെ നേതാക്കന്മാർ.മെട്രോ നഗരങ്ങളെ വാര്‍ത്തെടുക്കുന്ന തിരക്കില്‍ അവര്‍ കാണാതെ പോകുന്നത് ഇതുവരെയും വികസനവും വിദ്യാഭ്യാസവും കടന്നുചെന്നിട്ടില്ലത്ത ഗ്രാമങ്ങളെയാണ്.അതിനുള്ള ഏറ്റവും നല്ല ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നത് ഇന്ത്യയിൽ ഇന്നും നടക്കുന്ന ബാല്യ-ശൈശവ വിവാഹങ്ങലാണ്. ശൈശവ വിവാഹങ്ങള്‍ പാടില്ല എന്ന നിയമം കാറ്റില്‍ പറത്തി, അധികാരികളുടെ മുക്കിന്റെ കീഴില്‍ ഇന്നും അത്തരം വിവാഹങ്ങള്‍ നടക്കുന്നു. ശൈശവ വിവാഹ പരമ്പരയിലെ ഏറ്റുവും പുതിയ ഇരയായി ചൂണ്ടികാട്ടുന്നത് രാജസ്ഥാനില്‍ നിന്നുള്ള ഏഴു വയസുകാരിയാണ്.രാജസ്ഥാനിലെ കിഷന്‍ജങ്ങ് മേഘലയില്‍ നിന്നുള്ള ഈ ഏഴു വയസു കാരിയുടെ ഭര്‍ത്താവിന്റെ പ്രായം പത്തു വയസ്.നിയമപരമായി മാത്രമല്ല സദാചാരപരമായും പ്രായ പൂര്‍ത്തിയാകാത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് തെറ്റാണ്.ഇവിടെ ഇതിനെതിരെ ശബ്ദമുയർത്താൻ ആരുമില്ല എന്നുള്ളതാണ് സത്യം.ഈ വിവാഹങ്ങള്‍ പെണ്‍കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും മോശമായി ബാധിക്കും എന്ന തിരിച്ചറിവ് പലപ്പോഴും ഇവിടെ കാണാറില്ല .
–
Leave a Reply