Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:38 pm

Menu

Published on January 16, 2017 at 11:50 am

കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിച്ച പാസ്‌വേഡ് അതുതന്നെ

123456-is-once-again-the-most-commonly-used-password-in-2016-study

വാഷിങ്ടണ്‍: കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിച്ച പാസ്‌വേഡ് പുറത്ത്. അമേരിക്കയിലെ പ്രമുഖ ഐ.ടി കമ്പനികളുടെ പഠന റിപ്പോര്‍ട്ട് പ്രകാരം 123456 ആണ് 2016ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിച്ച പാസ്വേഡ്.

ഇതേ പാസ്‌വേഡ് തന്നെ നേരത്തെയും ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിച്ച ലിസ്റ്റില്‍ ഉണ്ടായിരുന്നു. 10 മില്ല്യണ്‍ ആളുകള്‍ സോഷ്യല്‍ മീഡിയ, ഫോണ്‍, ബാങ്കിങ് അക്കൗണ്ട് തുടങ്ങിയവയ്ക്ക് 123456 പാസ് വേഡായി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 123456, കഴിഞ്ഞാല്‍ 123456789, 111111, 123123, 987654321, 1234567890 എന്നിവയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട ആദ്യ 10 പാസ്വേഡുകളിലുള്ളത്.

തീര്‍ത്തും അശ്രദ്ധമായി അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇക്കാര്യങ്ങളെന്ന് പഠനം നടത്തിയ കമ്പനികള്‍ പറയുന്നു. സാധാരണക്കാര്‍ക്കു പോലും അനായാസം ഇത്തരം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനുള്ള സാഹചര്യമാണ് ഇതിലൂടെ ഉണ്ടാക്കുന്നതെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എല്ലാ അക്കൗണ്ടുകള്‍ക്കും ഒരേ പാസ്‌വേഡ് ഉപയോഗിക്കരുതെന്നും പരമാവധി 9 അക്ഷരങ്ങളടങ്ങുന്ന പാസ്വേഡ് ഉപയോഗിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പാസ്‌വേഡ് നമ്പറുകളും അക്ഷരങ്ങളും ഇടകലര്‍ത്തി തയ്യാറാക്കുന്നതാണ് നല്ലതെന്നും ഇവര്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News