Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 22, 2025 11:13 am

Menu

Published on July 24, 2015 at 2:40 pm

പീഡനത്തിനിരയായ പെൺകുട്ടിക്ക് ഗർഭഛിദ്രത്തിനുള്ള അനുവാദം കോടതി തള്ളി

14-year-old-rape-survivor-in-gujarat-refused-abortion-by-court

അഹമ്മദാബാദ്: പീഡനത്തെത്തുടർന്നു ഗർഭിണിയായ പതിനാലുകാരിയെ ഗർഭഛിദ്രത്തിനു വിധേയമാക്കണെന്നാവശ്യപ്പെട്ട് പിതാവിന്റെ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി.നിലവിലെ നിയമമനുസരിച്ചു ഗർഭിണിയായി 20 ആഴ്ചകൾക്ക് ശേഷം
ഗർഭഛിദ്രം നടത്താൻ അനുവാദമില്ല.ഇവിടെ ഗർഭകാലം 24 ആഴ്ചകൾ പിന്നിട്ടുവെന്നും അതിനാൽ ഗർഭഛിദ്രം നടത്താൻ കഴിയില്ലെന്നും ജസ്റ്റിസ് അഭിലാഷ കുമാരി വ്യക്തമാക്കി. മാത്രമല്ല സബർകാന്ത ജില്ലാ ഭരണകൂടത്തോട് പെൺകുട്ടിയുടെ രക്ഷാചുമതല ഏറ്റെടുക്കാനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

ഹിമ്മത്‍നഗറിലെ സെഷൻസ് കോടതിയിലാണ് പെൺകുട്ടിയുടെ പിതാവ് ആദ്യം ഹർജി നൽകിയത്. പെൺകുട്ടിയുടെ ആരോഗ്യനില മോശമാണെന്നും ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള ശാരീരികാവസ്ഥയിൽ അല്ലെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ ഗർഭകാലം 20 ആഴ്ചകൾ കഴിഞ്ഞതിനെത്തുടർന്ന് കോടതി ഹർജി തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പെൺകുട്ടി പീഡനത്തിനിരയായത്. ടൈഫോയിഡ് ബാധിച്ചു ചികിൽസയിൽ കഴിയുകയായിരുന്ന പെൺകുട്ടിയെ ഡോക്ടർ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ഡോക്ടറെ അറസ്റ്റ് ചെയ്യുകയും ചെയ്തു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News