Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:26 pm

Menu

Published on June 30, 2015 at 12:40 pm

എം എസ് സിക്കാരിക്കു പ്രായം 15

15-year-old-sushma-verma-is-indias-youngest-msc-she-graduated-from-the-same-college-her-father-is-a-sanitation-worker

സ്വന്തം പ്രായത്തിലുള്ളവരെല്ലാം പത്താംക്ലാസ് പരീക്ഷയ്ക്കു വേണ്ടി തയാറെടുക്കുമ്പോള്‍ സുഷമ വര്‍മ പരീക്ഷ ജയിച്ചതിന്‍റെ സന്തോഷത്തിലാണ്. പത്താം ക്ലാസ് പരീക്ഷയല്ല, മൈക്രോബയോളജിയില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനുള്ള പരീക്ഷകള്‍.ആരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ഏറ്റവും ചെറിയ പ്രായത്തില്‍ ബിരുദാനന്തര ബിരുദം നേടുന്ന വിദ്യാര്‍ഥിയെന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകാണ് ലഖ്നൗ സ്വദേശിയായ ഈ പതിനഞ്ചുകാരി.
കേള്‍ക്കുന്നവര്‍ക്കെല്ലാം അത്ഭുതം തോന്നുമെങ്കിലും സുഷമയുടെ നാട്ടുകാര്‍ക്ക് ഇതത്ര അദ്ഭുത വാര്‍ത്തയൊന്നുമല്ല. ഇത്തിരിയില്ലാത്ത പ്രായം മുതല്‍ സുഷമയുടെ ബുദ്ധിവൈഭവം മനസിലാക്കിയവരാണവര്‍. വെറും രണ്ടു വയസുള്ളപ്പോള്‍ ഒരു പ്രാദേശിക പരിപാടിയില്‍ രാമായണം വായിച്ചതോടെയാണ് സുഷമയുടെ ബുദ്ധിവൈഭവം വീട്ടുകാരും നാട്ടുകാരും ആദ്യമായി ശ്രദ്ധിച്ചത്. പിന്നെ അഞ്ചു വയസില്‍ നേരെ ഒമ്പതാം ക്ലാസിലേക്ക്, ഏഴു വയസില്‍ പത്താം ക്ലാസ് പാസാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥിയെന്ന് റെക്കോഡ്, പതിമൂന്നാം വയലില്‍ ബിരുദം സ്വന്തമാക്കി. ഇപ്പോഴിതാ പതിനഞ്ചാം വയസില്‍ ബാബാസാഹിബ് ബീമറാവു അംബേദ്കര്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്ത ബിരുദവും. അതും വെറും ജയമല്ല, ക്ലാസില്‍ തന്നെക്കാള്‍ പ്രായമുള്ള ചേട്ടന്മാരെയും ചേച്ചിമാരെയുമെല്ലാം പിന്തള്ളി ഒന്നാം സ്ഥാനക്കാരിയായാണ് സുഷമ വിജയിച്ചിരിക്കുന്നത്.
സുഷമ ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്ന കോളെജിലെ ശുചീകരണ തൊഴിലാളിയായിരുന്നു സുഷമയുടെ അച്ഛന്‍. വീട്ടില്‍ സുഷമ മാത്രമല്ല സഹോദരന്‍ ശൈലേന്ദ്രനും ബുദ്ധിയുടെ കാര്യത്തില്‍ കേമന്‍ തന്നെയായിരുന്നു. ഒമ്പതു വയസില്‍ പത്താം ക്ലാസ് പരീക്ഷ ജയിച്ച് പതിനാലാം വയസില്‍ ബിരുദം സ്വന്തമാക്കി ഏറ്റവും ചെറിയ പ്രായത്തില്‍ ശാസ്ത്രബിരുദം സ്വന്തമാക്കുന്ന വിദ്യാര്‍ഥി എന്ന റെക്കോഡ് ശൈലേന്ദ്രന്‍ നേടിയിരുന്നു. അതേ വഴി തന്നെയാണ് സുഷമയും പിന്തുടര്‍ന്നത്. ഡോക്റ്റര്‍ ആകണമെന്നാണ് സുഷമയുടെ മോഹം. കമ്പൈന്‍ഡ് പ്രീ മെഡിക്കല്‍ ടെസ്റ്റ് എഴുതിയെങ്കിലും പതിനേഴു വയസു പൂര്‍ത്തിയാകാത്തതു കൊണ്ട് പരീക്ഷയുടെ ഫലം പുറത്തു വിട്ടിട്ടില്ല. മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള പ്രായമാകും വരെയുള്ള സമയം വെറുതെ കളയാനൊന്നും എന്തായാലും സുഷമ തയ്യാറല്ല. അതുകൊണ്ട് ആ സമയം കൊണ്ട് പിഎച്ച്ഡി ചെയ്യാനാണ് ഈ കൊച്ചു മിടുക്കിയുടെ തീരുമാനം.

Loading...

Leave a Reply

Your email address will not be published.

More News