Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 11:20 am

Menu

Published on July 21, 2015 at 10:35 am

ഇന്റെർവ്യൂവിൽ തിളങ്ങാം; വരുത്താൻ പാടില്ലാത്ത ചില പിഴവുകൾ

things-you-should-never-do-on-interview

ഒരോ സ്ഥാപനവും ഏറ്റവും മികച്ച ഉദ്യോഗാര്‍ഥികളെയാണ് തേടുന്നത്. അതിനാല്‍ തന്നെ ജോലി അഭിമുഖങ്ങള്‍ വളരെ കഠിനമായിരിക്കാനും സാധ്യതകള്‍ ഈ സമൂഹത്തിലുണ്ട്. ഇതോടപ്പം വേണം ഇന്നത്തെ യുവത്വം തങ്ങളുടെ ജോലി സ്വപ്നത്തെ കാണേണ്ടത്. ആവശ്യമായ യോഗ്യതകളും കഴിവും നിങ്ങള്‍ക്കുണ്ടായിരിക്കാം എന്നാലും, തൊഴില്‍ അഭിമുഖങ്ങളില്‍ ഒരിക്കലും വരുത്താന്‍ പാടില്ലാത്ത 3 കാര്യങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം.
മുഷിഞ്ഞ വസ്ത്രം
ടിപ്‌ടോപായി തന്നെ വസ്ത്രം ധരിക്കണം എന്നത് ഒരു അവശ്യമല്ല. എന്നാല്‍ വളരെ മോശം ആക്കേണ്ടതില്ല. നിങ്ങളുടെ വ്യക്തിത്വം അളക്കുന്നതില്‍ വസ്ത്രധാരണത്തിനു നിര്‍ണായക പങ്കുണ്ട്. ഒറ്റനോട്ടത്തില്‍ മതിപ്പ് തോന്നിയില്ലെങ്കില്‍ ക്ഷീണമാകും.ലളിതമായ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. പെണ്‍കുട്ടികള്‍ അമിതമായി ആഭരണങ്ങള്‍ അഭിമുഖ സമയത്ത് ധരിക്കരുത്.
വികാരത്തിന് അടിമപ്പെട്ട് സംസാരിക്കരുത്
ചോദ്യങ്ങള്‍ക്കുള്ള മറുപടി കൃത്യവും വ്യക്തവുമായിരിക്കണം. മറുപടി വൈകാരികമാകരുത്. സംസാരത്തിനു വേഗം കൂട്ടാതെയും ശ്രദ്ധിക്കണം. ചിലപ്പോള്‍ നിങ്ങളുടെ വികാരങ്ങളെ ചോദ്യം ചെയ്യുന്ന ചോദ്യങ്ങള്‍ ഉണ്ടാകാം. അതില്‍ നിന്ന് ഒഴിഞ്ഞു മാറുവാനും സംയമനം പാലിക്കാനും ശ്രമിക്കുക.
ബയോഡാറ്റയിലെ അപാകതകള്‍
ബയോഡാറ്റയിലെ തെറ്റുകള്‍ നിങ്ങളുടെ സാധ്യതകളെ ഇല്ലാതാക്കിയേക്കും. അതിനാല്‍ തന്നെ, ഇല്ലാത്ത കാര്യങ്ങള്‍ ബയോഡാറ്റയില്‍ എഴുതിവയ്ക്കരുത്.നെറ്റില്‍ തിരഞ്ഞാല്‍ നിരവധി മാതൃകാ ബയോഡാറ്റകള്‍ കാണാം അവയില്‍ ചിലത് ഫോര്‍മാറ്റായി എടുക്കാം. അക്ഷര തെറ്റുകള്‍ ഒരിക്കലും പറ്റരുത് എന്ന് പ്രത്യേകം പറയേണ്ടല്ലോ.

Loading...

Leave a Reply

Your email address will not be published.

More News