Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:33 pm

Menu

Published on January 17, 2018 at 11:33 am

സമയം നോക്കാനറിയില്ല, പലർക്കും സ്വന്തം സംസ്ഥാനത്തിന്റെ പേരുപോലും അറിയില്ല, എന്തിന് സ്വന്തം രാജ്യത്തിന്റെ മാപ്പ് കണ്ടാൽ പോലും അറിയില്ല; ഇതാണോ ഡിജിറ്റൽ ഇന്ത്യ

annual-status-of-education-2017-shocking-report

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് വാതോരാതെ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും വാചാലരാകുമ്പോള്‍ ഗ്രാമീണ മേഖലയില്‍ പണം എണ്ണാന്‍ പോലും അറിയാതെ സമയം നോക്കാന്‍ പോലും അറിയാതെ എന്തിന് സ്വന്തം സംസ്ഥാനത്തിന്റെ പേരുപോലുമറിയാതെ ഒരു തലമുറ വളര്‍ന്നുവരികയാണ്. 2017ലെ ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷന്‍ (എഎസ്ഇആര്‍) ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടുകളാണ് രാജ്യത്തെ മൊത്തം നാണിപ്പിക്കുന്നത്. ഗ്രാമീണ മേഖലകളില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെ വിലയിരുത്തി നടത്തിയ സര്‍വ്വേയിലാണ് ഞെട്ടിപ്പിക്കുന്ന റിപോര്‍ട്ടുകള്‍. ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലുമാണ് കാര്യങ്ങള്‍ ഏറ്റവും കൂടുതല്‍ അവതാളത്തിലായി കിടക്കുന്നത്.

സര്‍വ്വേ അനുസരിച്ച് 14നും 18നും ഇടയില്‍ പ്രായമുള്ള ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് രണ്ടാംക്ലാസ് നിലവാരും പോലുമില്ലെന്നാണു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. 14നും 18നും ഇടയില്‍ പ്രായമുള്ള 120 ദശലക്ഷം കുട്ടികളാണ് ഇന്ത്യയിലുള്ളത്. ടിവി കാണാത്ത 13 ശതമാനവും പത്രം വായിക്കാത്ത 34 ശതമാനവും റേഡിയോ കേള്‍ക്കാത്ത 53 ശതമാനവും എന്നിങ്ങനെ വളരെ പരിതാപകരമായ അവസ്ഥ.

ഗ്രാമീണ മേഖലയിലെ 40 ശതമാനം കുട്ടികള്‍ക്കും മണിക്കൂറോ മിനിറ്റോ കണക്കാക്കി പറയാന്‍ അറിയില്ല. 4 ശതമാനം പേര്‍ക്ക് ഇന്ത്യയുടെ ഭൂപടം തന്നെ കണ്ടിട്ട് തിരിച്ചറിയാനായില്ല. 36 ശതമാനം കുട്ടികള്‍ക്ക് രാജ്യത്തിന്റെ തലസ്ഥാനം ഏതെന്നറിയില്ല. 21 ശതമാനം ആളുകള്‍ക്ക് സ്വന്തം സംസ്ഥാനം പോലും ഏതെന്ന് അറിയില്ല എന്നത് അതിലും ദൗര്‍ഭാഗ്യകരമായ കാര്യം എന്ന് ചീഫ് എക്കണോമിക് അഡൈ്വസര്‍ അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു. അരവിന്ദ് സുബ്രഹ്മണ്യവും നൈപുണ്യ വികസന മന്ത്രാലയ സെക്രട്ടറി കെ.പി.കൃഷ്ണനും ചേര്‍ന്നാണ് ഡല്‍ഹിയില്‍ എഎസ്ഇആര്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍

14നും 18നും ഇടയില്‍ പ്രായമുള്ള 32 പെണ്‍കുട്ടികളും 28 ശതമാനം ആണ്‍കുട്ടികളും സ്‌കൂളില്‍ പോയിട്ടേയില്ല. ഇവരില്‍ 60 ശതമാനം പേരും തൊഴില്‍ ചെയ്യുന്നവരാണ്.

14 വയസുള്ളവരില്‍ 40 ശതമാനം പേര്‍ക്കും ഇംഗ്ലീഷ് വാചകങ്ങള്‍ വായിക്കാന്‍ അറിയാം. 18 വയസായവരില്‍ ഇത് 60 ശതമാനമാണ്. 79 ശതമാനം പേര്‍ക്കും വാചകത്തിന്റെ അര്‍ഥം അറിയാം.

ഈ പ്രായത്തിലുള്ളവരില്‍ എട്ടു വര്‍ഷം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്കും വായിക്കാനോ കണക്കോ അറിയില്ല.

14നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ 73 ശതമാനം പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്.

12 ശതമാനം ആണ്‍കുട്ടികളും 22 ശതമാനം പെണ്‍കുട്ടികളും ഇതുവരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടേയില്ല.

14 വയസു വരെയുള്ളവരില്‍ 64 ശതമാനം പേരും മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളാണ്. 18 വയസുള്ളവരില്‍ ഇത് 82 ശതമാനമാണ്.

ഈ പ്രായത്തിലുള്ള ഗ്രാമീണ മേഖലയിലെ കുട്ടികളില്‍ 59 ശതമാനം പേര്‍ ഇതുവരെ കമ്ബ്യൂട്ടറും 64 ശതമാനം പേര്‍ ഇതുവരെ ഇന്റര്‍നെറ്റും ഉപയോഗിച്ചിട്ടില്ല.

15 ശതമാനം പേര്‍ക്ക് മാത്രമാണ് എടിഎം കാര്‍ഡുള്ളത്, അഞ്ചു ശതമാനം പേര്‍ മാത്രമാണ് ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചിട്ടുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News