Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 15, 2024 12:11 am

Menu

Published on October 2, 2015 at 3:34 pm

പഠനത്തിനിടയിൽ പണവുമുണ്ടാക്കാം

earning-money-while-studying

1. ട്യൂഷന്‍ എടുക്കാം
പലപ്പോഴും കുട്ടികള്‍ ചെയ്തു പോരുന്ന ഒരു കാര്യം ആണ് ഇത്.വിദ്യാർഥികൾക്ക് പണമുണ്ടാക്കാവുന്ന ഏറ്റവും നല്ല മാർഗ്ഗമാണിത്.അറിവ് പകർന്ന് കൊടുക്കുന്നതോടെ അവരുടെയും അറിവ് വർദ്ധിക്കും.

2. എഴുതുവാന്‍ താല്പര്യം ഉണ്ടോ?
എഴുതാൻ താൽപര്യമുണ്ടെങ്കില്‍ അവസരങ്ങള്‍ ഒരുപാടുണ്ട്.
ഓണ്‍ലൈന്‍ എഴുത്തുകാരെ ഒരുപാട് ആവശ്യമുള്ള സമയം ആണ് ഇത്. ഒന്ന് മുങ്ങി തപ്പിയാല്‍ ഒരുപാട് അവസരങ്ങള്‍ ലഭ്യമാവും.

3. അല്പം ക്രീയേറ്റീവ് ആയാലോ?
ഓര്‍ണമെന്റ്സ് ഉണ്ടാക്കുക എന്നത് പലരും വീടുകളില്‍ ചെയ്യുന്ന കാര്യം ആണ്. ഇത് പെണ്‍കുട്ടികള്‍ക്ക് മാത്രം ചെയ്യാവുന്ന കാര്യം അല്ല കേട്ടോ. ചെയ്തു പഠിക്കാനായി മറ്റെങ്ങും പോകേണ്ടതും ഇല്ല. ഓണ്‍ലൈന്‍ ഇവ ലഭ്യമാണ്.

4. വണ്ടി ഓടിക്കാന്‍ അറിയാമോ ?
ഈ പണി പലപ്പോഴും അല്‍പ്പം കുരുട്ടുബുദ്ധി ഉള്ള വിരുതന്മാര്‍ ചെയ്യാറുണ്ട്. കറണ്ട് ചാര്‍ജ്, ടെലിഫോണ്‍ ബില്‍ തുടങ്ങിയവ കുറേ ആളുകളുടെ ഒന്നിച്ചു അടക്കുക. ഒരു പരോപകാരം. പക്ഷെ ഒരല്‍പം കൂടുതല്‍ നിങ്ങള്ക്ക് ഈടാക്കാം. വീട്ടിലെ പണിയും കൂടെ നടക്കും ഇത്തിരി കാശും ഉണ്ടാക്കാം.

5. പാചകം ഇഷ്ടമാണോ?
നല്ല മിഠായികള്‍ ഉണ്ടാക്കാന്‍ അറിയാമോ? അറിയാമെങ്കില്‍ ഒന്നുണ്ടാക്കി കൂട്ടുകാര്‍ക്കു കൊടുക്കാം. ഫ്രീ ആയി ഒരു തവണ മാത്രം. പിന്നെ ആവിശ്യത്തിനനുസരിച് ഉണ്ടാക്കി നല്‍കാം. വില ഈടാക്കി മാത്രം.

6. നിങ്ങളുടെ ഹോബി ഒരു ബിസ്സിനെസ്സ് ആക്കാം.
വരയ്ക്കാന്‍ അറിയാമോ? എങ്കില്‍ നിങ്ങളുടെ ചിത്രങ്ങള്‍ നിങ്ങള്ക്ക് പണം ഉണ്ടാക്കി നല്‍കും. നല്ല ശബ്ദം ഉണ്ടോ? പാര്‍ട്ട്‌ ടൈം ജോലികള്‍ റേഡിയോ, കോള്‍ സെന്റെര്‍ തുടങ്ങിയ ഇടങ്ങളില്‍ ലഭ്യമാണ്.. ഇങ്ങനെ ഓരോരുത്തരുടെയും ഹോബിയും കഴിവും വച്ചും പണമുണ്ടാക്കാം.

ഒരു തുടക്കം മാത്രമാണിത്. ഒന്നിരുന്നു ആലോചിച്ചു നോക്കു. പഠനത്തിനിടയില്‍ പണമുണ്ടാക്കാന്‍ ഉള്ള അവസരങ്ങള്‍ ഏറെയാണ്‌.

Loading...

Leave a Reply

Your email address will not be published.

More News