Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: പതിനാറുകാരിയായ പെൺകുട്ടിയെ 65കാരനായ ഒമാൻ സ്വദേശിക്ക് അഞ്ചു ലക്ഷം രൂപക്ക് കെട്ടിച്ചുകൊടുത്ത സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരുന്നു. പെൺകുട്ടിയുടെ മാതാവ് ഉന്നിസ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ഈ അമ്മ പൊലീസിന് കൊടുത്ത പരാതി പ്രകാരം മൂന്നു മാസം മുമ്പ് തന്റെ മകളുടെ വിവാഹം തന്റെ സമ്മതമില്ലാതെ വീട്ടുകാരിൽ ചിലർ ചേർന്ന് നടത്തുകയും തന്നോട് ചോദിക്കാതെ തന്നെ മകളെ ഒമാനിലേക്ക് കൊണ്ടുപോകുകയും ചെയ്തിരിക്കുന്നു എന്നാണ്.
ഇവർ മകളുടെ ഒരു ഫോട്ടോയും കൊടുത്തിട്ടുണ്ട് പൊലീസിന്. ഫോട്ടോയിൽ ചുവന്ന ഒരു വിവാഹ വസ്ത്രം ധരിച്ചു നിൽക്കുന്ന മകളോടൊപ്പം വൃദ്ധനായ ഒരാളെയും കാണാം. വിവാഹത്തോടനുബന്ധിച്ച്ചെടുത്ത മറ്റൊരു ഫോട്ടോയിൽ വെളുത്ത വസ്ത്രം ധരിച്ച വൃദ്ധനോടപ്പൻ കറുത്ത വസ്ത്രമണിഞ്ഞു നിൽക്കുന്ന പെൺകുട്ടിയെയും കാണാം.
“എന്റെ മകളെ വിവാഹം ചെയ്ത ഒമാനിയോട് ഞാൻ നേരിട്ട് സംസാരിച്ചു. അപ്പോൾ അയാൾ പറയുന്നത് അയാൾ ഇവരുടെ അമ്മാവൻ സിക്കന്ദറിനും അയാളുടെ ഭാര്യക്കും കൂടിയായി 5 ലക്ഷം കൊടുത്തിട്ടാണ് മകളെ വാങ്ങിയത്, അത് തിരികെ തന്നാൽ മകളെ വിട്ടുകൊടുക്കാം എന്നാണു.” ആ അമ്മ ഇങ്ങനെ പോലീസിനോട് പറഞ്ഞു.
ഒരു ഹോട്ടലിൽ വെച്ചായിരുന്നു അവരുടെ വിവാഹം നടത്തിയതെന്നും ഈ അമ്മ സാക്ഷ്യപ്പെടുത്തുന്നു. വിവാഹത്തിന് കാർമികത്വം വഹിക്കാൻ ഒരു ക്വാസിയും ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ ഉടനെ വൃദ്ധൻ മസ്ക്കറ്റിലേക്കു മടങ്ങി. തുടർന്ന് പെൺകുട്ടിക്ക് ഒമാനിലേക്ക് പോകാനുള്ള വിസ അയച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് തന്റെ മകൾ ഒമാനിലേക്ക് പോയെന്നും ഇവർ പറഞ്ഞു. തന്നെ ഫോണിൽ വിളിക്കുമ്പോഴെല്ലാം തനിക്ക് തിരിച്ചു നാട്ടിലേക്ക് വരണം എന്ന് മകൾ കരഞ്ഞു കൊണ്ട് പറയുന്നുണ്ട്.
Leave a Reply