Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 7:44 pm

Menu

Published on May 8, 2015 at 12:52 pm

കുട്ടിക്കുറ്റവാളിയുടെ പ്രായപരിധി: ബില്‍ ലോക്സഭ പാസാക്കി

16-year-olds-to-be-tried-as-adults-in-extreme-crimes-says-lok-sabha

ന്യൂഡല്‍ഹി :16 വയസ്സിനു മുകളിലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട കുട്ടികളെ മുതിർന്നവരായി കണക്കാക്കി വിചാരണ ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ) ബിൽ 2014 ലോക്‌സഭ പാസാക്കി. പുതിയ ബില്‍ പ്രകാരം മാനഭംഗം, കൊലപാതകം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 16നും 18നുമിടയില്‍ പ്രായമുള്ള കുട്ടികളെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ ചെയ്യാം. ഇക്കാര്യത്തിൽ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനായിരിക്കും തീരുമാനമെടുക്കാനുള്ള അധികാരം. മുതിര്‍ന്നവരായി കണക്കാക്കുന്ന കുട്ടികളുടെ കേസ് കോടതിയിലേക്ക് മാറ്റും. കോടതിയില്‍ കുട്ടികള്‍ കുറ്റക്കാരാണെന്ന് കണ്ടത്തെിയാല്‍ നിശ്ചിത കാലത്തേക്കുള്ള തടവ് മാത്രമായിരിക്കും ശിക്ഷ. വധശിക്ഷ, ജീവപര്യന്തം തടവ് എന്നീ കടുത്ത ശിക്ഷ നല്‍കില്ല. കുറ്റക്കാരാണെന്ന് കണ്ടത്തെിയാലും പരമാവധി മൂന്നു വര്‍ഷം വരെ ജുവനൈല്‍ ഹോം വാസമാണ് ശിക്ഷ. എന്നാൽ പുതിയ നിയമപ്രകാരം ഹീനമായ കുറ്റങ്ങൾ ചെയ്ത 16നും 18നുമിടയിൽ പ്രായമുള്ള കുട്ടികളെ മുതിർന്നവരായി കണക്കാക്കി വിചാരണ ചെയ്യാം. ഡല്‍ഹി പെണ്‍കുട്ടി ബസില്‍ 18 വയസ്സ് തികയാത്ത ഒരാള്‍ ഉള്‍പ്പെടെയുള്ള സംഘത്തിന്‍െറ പീഡനത്തിനിരയായി മരിച്ച സംഭവത്തെ തുടര്‍ന്നാണ് 16 വയസ്സിന് മുകളിലുള്ളവരെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ നടത്തി കടുത്ത ശിക്ഷ നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്. നിലവിലുള്ള നിയമം അനുസരിച്ച് കുട്ടികൾ ഹീനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ കേസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയാണ് വിചാരണ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News