Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 7:30 pm

Menu

Published on November 30, 2013 at 2:55 pm

19കാരൻ അനിയത്തിയെ ബലാത്സംഗം ചെയ്തു

19-year-old-boy-allegedly-sexually-assaulted-his-stepsister

ഉടുപ്പി:13കാരിയായ അനിയത്തിയെ ബലാത്സംഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇരുവരുടെയും അമ്മയുടെ പരാതി പ്രകാരം ഉഡുപ്പി പോലീസാണ് സുനില്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്.കര്‍ണാടകയിലെ ഉഡുപ്പിക്കടുത്ത് ഇന്ദിരാനഗറിലാണ് സംഭവം.നവംബര്‍ 11 നും നവംബര്‍ 19നും രണ്ട് തവണ സുനില്‍ അനിയത്തിയെ ബലാത്സംഗം ചെയ്തതായാണ് പരാതി.അമ്മ വെള്ളം കോരാനായി അകലെയുള്ള കിണറ്റിന്‍കരയിലേക്ക് പോയ തക്കം നോക്കിയാണ് സുനില്‍ പെണ്‍കുട്ടിയ പീഡിപ്പിച്ചത്.നവംബര്‍ 11 നായിരുന്നു ഇത്.അമ്മ തിരിച്ചുവരുമ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ടിരിക്കുകയാണ് എന്താണ് കാര്യം എന്ന് ചോദിച്ചെങ്കിലും കുട്ടി അമ്മയോട് ഒന്നും തുറന്നു പറഞ്ഞില്ല.നവംബര്‍ 18 ന് സുനില്‍ കുട്ടിയെ വീണ്ടു ബലാത്സംഗം ചെയ്തു.ഇത്തവണ കുട്ടി അമ്മയോട് ചേട്ടന്‍ ഉപദ്രവിച്ച വിവരം പറഞ്ഞു.ഇക്കാര്യം സുനിലിനോട് ചോദിച്ച അമ്മയെ സുനില്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. വാക്കുതര്‍ക്കത്തിനൊടുവില്‍ സുനിലിനെതിരെ പരാതി നല്‍കാന്‍ അമ്മ തയ്യാറാകുകയായിരുന്നു.തുടര്‍ന്നാണ് ഉഡുപ്പി പോലീസ് സ്‌റ്റേഷനിലെത്തി സുനിലിനെതിരെ ഇവര്‍ പരാതി നല്‍കിയത്.സുനിലിന്റെ രണ്ടാനമ്മയുടെ മകളാണ് പീഡനത്തിന് ഇരയായ പതിമൂന്നുകാരി.സുനിലിനെ ഡിസംബര്‍ 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News