Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 1:23 pm

Menu

Published on August 25, 2017 at 10:17 am

200 രൂപ നോട്ടുകള്‍ ഇന്നിറങ്ങും

200-rupee-notes-release-today

ന്യൂഡൽഹി: ഇരുനൂറു രൂപ നോട്ടുകൾ ഇന്നിറങ്ങും. രാജ്യത്ത് ആദ്യമായാണ് 200 രൂപയുടെ നോട്ട് അവതരിപ്പിക്കുന്നത്. ചെറിയ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം ഒരു പരിധി വരെ പരിഹരിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് സർക്കാരും ജനങ്ങള് വിശ്വസിക്കുന്നു. പണപ്പെരുപ്പം, മുഷിഞ്ഞതും കീറിയതുമായ നോട്ടുകൾ മാറ്റിയെടുക്കാൻ, കള്ളനോട്ടുകൾ തടയൽ തുടങ്ങി പലതും കണക്കിലെടുത്തുകൂടിയാണ് ഈ തീരുമാനം.

ജനങ്ങൾ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശനം 500 നും 2000 നും ഇടയിൽ വേറെ നോട്ടുകൾ ഇല്ല എന്നത് തന്നെയാണ്. ദിനവും പല ആവശ്യങ്ങൾക്കുമായി ഇവ ചെലവാക്കേണ്ടി വരുമ്പോൾ പലപ്പോഴും ഇത്രയും വലിയ നോട്ടുകൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതൊന്നുമല്ല.

പലപ്പോഴും എ ടി എം വഴി 2000 അല്ലെങ്കിൽ 500 ലഭിക്കുമ്പോൾ സാധാരണക്കാരന് ഒരു ചെറിയ ആവശ്യത്തിന് പോലും ഇവ ചിലവാക്കാൻ വേണ്ടി ചില്ലറക്കായി നെട്ടോട്ടം ഓടേണ്ടി വരുന്നു. ഈ ഒരു അവസ്ഥയ്ക്ക് ഇതോടെ മാറ്റം വരും. 50 ന്റെ പുതിയ നോട്ടുകളും വൈകാതെ തന്നെ ഇറങ്ങും.

അതേസമയം 2000 രൂപയുടെ നോട്ട് നിരോധിക്കുമെന്ന അഭ്യൂഹം കേന്ദ്രമന്ദ്രി അരുൺ ജെയ്‌റ്റിലി തള്ളി. 200 ന്റെ പുതുയ നോട്ടിൽ ഈ അടുത്ത കാലത്തിറങ്ങിയ 2000, 500 നോട്ടുകൾ പോലെ തന്നെ ഒട്ടനവധി സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകും. 66 എം എം വീതിയും 146 എംഎം നീളവുമാണ് നോട്ടിനുള്ളത്.

മഞ്ഞനിറത്തിലുള്ള നോട്ടിന്റെ ഒരുവശത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പുമുണ്ട്. ഉത്തർപ്രദേശിലെ പ്രാചീന സ്മാരകമായ സാഞ്ചി സ്തൂപത്തിന്റെ ചിത്രവും ഒരു വശത്തുണ്ടാകും. സ്വച്ഛ് ഭാരത് ചിഹ്നവും മുദ്രാവാക്യവും ഒപ്പം ഉണ്ടാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News