Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 6:58 pm

Menu

Published on January 16, 2014 at 4:15 pm

ഹോക്കി : ഇന്ത്യയ്ക്ക് നാണം കെട്ട തോൽവി.

2014-world-hockey-legue-final-quarter-india-failed

ന്യൂഡല്‍ഹി: ലോക ഹോക്കി ലീഗ് ഫൈനല്‍സിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യ  ഓസ്‌ട്രേലിയയോട് 2-7ന്   കീഴടങ്ങി.  മത്സരത്തിന്റെ  ആവേശകരമായ തുടക്കത്തില്‍ ബിരേന്ദ്ര ലക്ര(6), യുവരാജ് വാല്‍മീകി(10) എന്നിവരുടെ  ഗോളുകളിലൂടെയാണ് ഇന്ത്യ 2-0 ത്തിന് മുന്നിലെത്തിയത്. എന്നാല്‍ കളിയുടെ താളം വീണ്ടെടുത്ത്  തിരിച്ചടിച്ച ഓസ്‌ട്രേലിയ  തുടരെ മൂന്ന് ഗോളുകള്‍ നേടിക്കൊണ്ട്  ഓസ്‌ട്രേലിയ മത്സരത്തിലേക്ക് തിരിച്ചുവന്നു.  17 ന് നടക്കുന്ന സെമിയില്‍ ഹോളണ്ടാണ് എതിരാളി.മറ്റ് ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ബെല്‍ജിയത്തെ  ഒരു ഗോളിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമിയിലെത്തി. ന്യൂസീലന്‍ഡാണ് ഇംഗ്ലണ്ടിന്റെ അടുത്ത എതിരാളി. ഒളിമ്പിക് ചാമ്പ്യന്മാരായ ജര്‍മനിയെ 2-1 ന് തോല്‍പ്പിച്ചാണ് ഹോളണ്ട് സെമിയിൽ  പ്രവേശിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News