Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 5:51 pm

Menu

Published on October 30, 2014 at 5:14 pm

ഏഴുവയസ്സുകാരിയുടെ വായില്‍ നിന്നും ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 202 പല്ലുകൾ

202-teeth-extracted-from-mouth-of-seven-year-old-girl

ന്യൂഡൽഹി: ഏഴുവയസ്സുകാരിയുടെ വായില്‍ നിന്നും ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 202 പല്ലുകൾ. ഗുഡ്ഗാവ് സ്വദേശിനിയായ പെണ്‍കുട്ടിയിൽ നിന്നും ദില്ലിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരാണ് ഇത്രയും പല്ലുകൾ പുറത്തെടുത്തത്. പല്ലുവേദനയും മോണവീക്കവും മൂലമാണ് കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചത്. പിന്നീട് ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് നടത്തിയ എക്സറേയിലൂടെ കോംപൌണ്ട് ഓഡോൻറോം എന്ന തകരാറാണ് കുട്ടിക്കെന്ന് കണ്ടെത്തി. പല്ലിൻറെ കോശങ്ങൾ ക്രമരഹിതമായി വളരുന്ന അവസ്ഥയാണ് ഇത്. പത്ത് മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികളിലാണ് ഇത്തരത്തിലുള്ള അസാധാരണമായ പല്ല് വളര്‍ച്ച കാണപ്പെടാറുള്ളത്. ഏകദേശം രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് എയിംസിലെ ഡെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ വായില്‍ ആവശ്യത്തിലധികമുള്ള പല്ലുകള്‍ നീക്കം ചെയ്തത്.ഇക്കഴിഞ്ഞ ജൂലായിൽ മുംബൈയില്‍ നിന്നുള്ള ആഷിക് ഗവായ് എന്ന 17 കാരന്റെ വായില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 232 പല്ലുകളായിരുന്നു. ഈ ശസ്ത്രക്രിയ നടത്താനായി ഡോക്ടർമാർ ഏഴ് മണിക്കൂറോളമാണ് എടുത്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News