Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 6:39 am

Menu

Published on May 7, 2015 at 1:02 pm

പത്തുമാസം പ്രായമായ കുഞ്ഞിന്റെ തൊണ്ടയിൽ നിന്നും പുറത്തെടുത്തത് 29 സ്റ്റേപ്ലർ പിന്നുകൾ

29-stapler-pins-removed-from-10-month-old-babys-oral-cavity

ഗാംഗ്‌ടോക്ക്‌: പത്തുമാസം പ്രായമായ കുഞ്ഞിന്റെ തൊണ്ടയിൽ നിന്നും 29 സ്റ്റേപ്ലർ പിന്നുകൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സിക്കിമിലെ ഗാംഗ്‌ടോക്കിലാണ് സംഭവം.സെൻട്രൽ റഫറൽ ആശുപത്രിയിൽ ചൊവ്വാഴ്ച നടന്ന ശസ്ത്രക്രിയയിലൂടെയാണ് പിന്നുകൾ പുറത്തെടുത്തത്. ഇ.എൻ.ടി വിഭാഗം തലവൻ പ്രൊഫ. സുവമോയ് ചക്രബർത്തിയാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.കളിക്കുന്നതിനിടയില്‍ കുഞ്ഞ്‌ സ്‌റ്റാപ്‌ളര്‍ പിന്നുകള്‍ വിഴുങ്ങുകയും അവ തൊണ്ടയില്‍ കുടുങ്ങുകയുമായിരുന്നു. പിന്നുകള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ്‌ വീട്ടുകാര്‍ കുഞ്ഞിനെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌.ഇ.എൻ.ടി ഡോക്ടർമാരുൾപ്പെടെയുള്ള ടീം അഞ്ചുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പിന്നുകൾ പുറത്തെടുത്തത്.

–

29 stapler pins removed from 10-month-old baby's oral cavity

–

Loading...

Comments are closed.

More News