Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 6:19 am

Menu

Published on March 24, 2015 at 4:32 pm

വിദ്യാഭ്യാസ വകുപ്പിൻറെ ചോദ്യക്കടലാസ് അത്ഭുതം; ഒരാൾക്ക് പരീക്ഷയെഴുതാൻ 34,000 ചോദ്യക്കടലാസ്!

34000-questionpaper-for-one-student

കൊല്ലം: ചോദ്യക്കടലാസ് 34000, പരീക്ഷയെഴുതാൻ ഒരു വിദ്യാർഥി. എസ്എസ്എൽസി ഐടി പരീക്ഷയിൽ പരാജയപ്പെട്ടവർക്കായി ഇന്നലെ നടത്തിയ പരീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ് ഇത്തരത്തിലൊരു അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. കരിക്കോട് ശിവറാം ഹൈസ്കൂളിലാണ് സംഭവം. ഇവിടെ പരീക്ഷയെഴുതാൻ ഒരു കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. 2006ൽ എസ്എസ്എസ്എൽസി പഠനം പൂർത്തിയാക്കിയ ഇൗ വിദ്യാർഥിക്ക് അന്ന് ഐടി പരീക്ഷ എഴുതാനായില്ല. കഴിഞ്ഞ തവണ എഴുതിയെങ്കിലും പരാജയപ്പെട്ടു. അതിനാൽ ഇപ്രാവശ്യം വീണ്ടും എഴുതുകയായിരുന്നു. റഗുലർ വിദ്യാർഥികൾക്കു രണ്ടു വർഷമായി ഐടി തിയറി പരീക്ഷ നടത്താറില്ല. ഇക്കാര്യം ശ്രദ്ധിക്കാതെ ജില്ലയിലെ മുഴുവൻ എസ്എസ്എൽസി വിദ്യാർഥികളുടെ എണ്ണം കണക്കാക്കി വിദ്യാഭ്യാസ വകുപ്പ് ചോദ്യക്കടലാസ് അച്ചടിക്കുകയായിരുന്നു. പുനലൂർ, കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ ഉദ്യോഗസ്ഥർ രാവിലെ തന്നെ ട്രഷറികളിൽ സൂക്ഷിച്ചിരുന്ന ചോദ്യക്കടലാസ് സ്കൂളുകളിൽ എത്തിച്ചു.

Loading...

Comments are closed.

More News