Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:09 am

Menu

Published on July 15, 2015 at 10:33 am

മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ പൊലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

4-cops-kidnapped-by-maoists-in-chhattisgarh-killed-with-sharp-weapons

ബിജാപൂർ ∙ ഛത്തീസ്ഗഢിലെ ബിജാപൂരിൽ നിന്നും തിങ്കളാഴ്ച, മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോയ നാലു പൊലീസുകാരുടെ മൃതദേഹം കണ്ടെത്തി. ബസിൽ സഞ്ചരിച്ചിരുന്ന നാലു പൊലീസ് കോൺസ്റ്റബിൾമാരെയാണ് മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയത്. കുദ്റു പൊലീസ് സ്റ്റേഷൻ പ്രദേശത്തു നിന്നും അഞ്ചു കിലോമീറ്റർ മാറിയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ജയദേവ് യാദവ്, മംഗൽ സോദി, രാജു തേല, രാമ മാജി എന്നിവരാണ് കൊല്ലപ്പെട്ടത്. നക്സലൈറ്റുകളെ അമർച്ച ചെയ്യാൻ നിയോഗിച്ചിരുന്ന പ്രത്യേക ദൗത്യ സംഘത്തെ സഹായിച്ചിരുന്നവരാണ് കൊല്ലപ്പെട്ട നാലുപേരും. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ഇവരെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News