Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 2:04 pm

Menu

Published on June 30, 2014 at 12:19 pm

ഇറാക്കിൽ നിന്നും തട്ടിക്കൊണ്ടു പോയ 40 ഇന്ത്യക്കാരെയും മറ്റന്നാൾ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

40-indians-will-be-flown-out-of-iraq-on-tuesday

ന്യൂഡല്‍ഹി : വിമതർ തട്ടിക്കൊണ്ടു പോയ 40 ഇന്ത്യക്കാരെയും ഇറാഖിൽ നിന്ന് മറ്റന്നാൾ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെയും ഗള്‍ഫ് രാഷ്ട്രങ്ങളിലെ സ്ഥാനപതിമാരുടെയും യോഗത്തിലാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതും ബന്ദികളെ മോചിപ്പിക്കുന്നതും സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തത്.സുരക്ഷാ കാരണങ്ങളാല്‍ തീരുമാനങ്ങള്‍ പുറത്തുവിടാനാവില്ലെന്നും യോഗത്തിന്‍െറ തുടര്‍ നടപടികള്‍ വരും ദിവസങ്ങളില്‍ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.ബന്ദിയാക്കപ്പെട്ടവര്‍ സുരക്ഷിതരാണെന്നും മോചനത്തിനാവശ്യമായ നടപടികള്‍ക്കുള്ള ഒരു ചെറിയ സാധ്യത പോലും സര്‍ക്കാര്‍ പാഴാക്കുന്നില്ലെന്നും മന്ത്രി മന്ത്രി സുഷമാ സ്വരാജ് ബന്ദിയാക്കപ്പെട്ട തൊഴിലാളികളുടെ ബന്ധുക്കളോട് പറഞ്ഞു.അതെ സമയം തിക്രിത്തില്‍ കുടുങ്ങിങ്ങിക്കിടക്കുന്ന നഴ്‌സുമാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍എത്തിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News