Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2025 12:29 am

Menu

Published on August 14, 2017 at 7:01 pm

സ്ത്രീയെ ദുര്‍മന്ത്രവാദിനിയെന്ന് മുദ്രകുത്തി മലം തീറ്റിച്ചു ജനമധ്യത്തില്‍ നഗ്‌നയാക്കി അടിച്ചു കൊന്നു

40-year-old-widow-branded-witch-stripped-and-beaten-to-death-in-ajmer

അജ്മീര്‍: ദുര്‍മന്ത്രവാദിനിയെന്ന് മുദ്രകുത്തപ്പെട്ട വിധവയായ നാല്‍പ്പതുകാരിയെ പൊതുജനത്തിന്റെ മുമ്പില്‍ വെച്ച് നഗ്‌നയാക്കി അടിച്ചു കൊന്നു. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ കേക്ക്രിയിലാണ് സംഭവം നടന്നത്.

സംസ്ഥാന തലസ്ഥാനത്തു നിന്നും 135 കിലോമീറ്റര്‍ ദൂരെയായി സ്ഥിതി ചെയ്യുന്ന കേക്ക്രി എന്ന ഈ സ്ഥലത്ത് ഓഗസ്റ്റ് 3നു ആണ് കേസിനു ആസ്പദമായ സംഭവം നടന്നത്. ഒരു മാസം മുമ്പാണ് ഈ സ്ത്രീയുടെ ഭര്‍ത്താവ് മരിച്ചത്. തുടര്‍ന്ന് തന്റെ മകന്റെയും മകളുടെയും കൂടെയായിരുന്നു ഇവരുടെ താമസം.

ഒരു കൂട്ടം ആളുകള്‍ ഈ സ്ത്രീയോട് ‘തന്റെ പാപങ്ങളൊക്കെ കഴുകിക്കളയാന്‍’ പുഷ്‌കര്‍ തടാകത്തില്‍ മുങ്ങാന്‍ പറഞ്ഞു. പിന്നീട് ഇവരെ കൊണ്ട് മലം തീറ്റിപ്പിച്ചു. അതിനു ശേഷം ആളുകളുടെ മുമ്പില്‍ വെച്ച് വസ്ത്രങ്ങളെല്ലാം അഴിപ്പിച്ചു പൂര്‍ണനഗ്‌നയാക്കി മര്‍ദ്ധനം തുടങ്ങുകയായിരുന്നു. ചുട്ടുപഴുപ്പിച്ച കമ്പി കണ്ണുകളിലേക്ക് കുത്തിക്കയറ്റിയത് അടക്കം കൊടും മര്‍ദ്ധനങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന സ്ത്രീ അവസാനം മരണത്തിനു കീഴടങ്ങുകയായിരുന്നു.

ഈ സംഭവത്തെ പറ്റി പോലീസിനോ മറ്റോ വിവരം കൊടുക്കരുത് എന്ന് സ്ത്രീയുടെ മക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതെ പോലെ സ്ത്രീയുടെ ശരീരം സംസ്‌കരിച്ചു കളഞ്ഞിരുന്നു. അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പൊലീസിന് യാതൊന്നും ലഭിച്ചതുമില്ല.

പിങ്കി റെയ്ഗാര്‍, സോണിയ റെയ്ഗാര്‍, മഹാവീര്‍ റെയ്ഗാര്‍, ചന്ദ്രപ്രകാശ് റെയ്ഗാര്‍ എന്നിങ്ങനെ നാല് പേര്‍ക്കെതിരെ കൊലപാതകം, വിച്ച് ഹണ്ടിങ് ആക്ട് 2015 തുടങ്ങി പല വകുപ്പുകളില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News