Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച് ഷവോമി.ഷവോമിയുടെ ഏറ്റവും പുതിയ ഫോണോയ റെഡ് മി നോട്ട് 4ജിയുടെ ഫ്‌ലിപ് കാര്‍ട്ട് വഴിയുള്ള ഫ്‌ലാഷ് സെയിലില്‍ 40,000 ഫോണുകള്‍ ആറു സെക്കന്‍ഡുകൊണ്ടാണ് വിറ്റുപോയത്. വില്‍പന തുടങ്ങി ആറു സെക്കന്‍ഡ് കഴിഞ്ഞപ്പോഴേക്കും ഫോണ്‍ ഔട്ട് ഓഫ് സ്‌റ്റോക്കായി. 9,999 രൂപയാണ് സ്മാര്‍ട് ഫോണ്‍ വിപണിയിലെ പുതു തരംഗമായ റെഡ് മി നോട്ട് 4ജിയുടെ വില. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തര്‍വര്‍ക്കായിരുന്നു ഫോണ്‍ വാങ്ങാന്‍ അവസരമുണ്ടായിരുന്നത്. ജനുവരി ആറിനാണ് അടുത്ത ഫ്‌ലാഷ് സെയില്‍.എറിക്‌സണ്‍ നല്‍കിയ പേറ്റന്റ് കേസിനെത്തുടര്‍ന്ന് ഷവോമിയുടെ വില്‍പന ഇന്ത്യന്‍ വിപണിയില്‍ ഇടക്കാലത്ത് നിരോധിച്ചിരുന്നു. രാജ്യത്തെ തെരഞ്ഞെടുത്ത ആറ് നഗരങ്ങളിലെ എയര്‍ടെല്‍ സ്‌റ്റോറുകളില്‍ നിന്നും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ശേഷം നോട്ട് 4ജി വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. ഏതൊക്കെ നഗരങ്ങളിലാണ് സേവനം ലഭ്യമാകുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
Leave a Reply