Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 9:25 pm

Menu

Published on November 8, 2014 at 10:24 am

5 രൂപയുടെ കള്ളനോട്ട് പാകിസ്താനില്‍ നിന്നും എന്ന് റിപ്പോർട്ട്‌

5-rupees-note-in-your-hand-may-be-fake

ഡൽഹി: അഞ്ച് രൂപയുടെ കള്ളനോട്ടുകൾ നാട്ടില്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ ചാരസംഘടനയായ ഐ എസ് ഐയാണ് ഇന്ത്യയില്‍ കള്ളനോട്ടുകള്‍ അടിച്ചിറക്കുന്നതിന് പിന്നിലെന്നാണ് ഡൽഹി പോലീസിന് ലഭിച്ച സൂചന. അഞ്ച് രൂപയുടെ ഇരുപതിനായിരത്തോളം നോട്ടുകളാണ് ദില്ലി പോലീസ് ഇതിനോടകം പിടിച്ചെടുത്തത്. അഞ്ച് രൂപയ്ക്ക് പുറമേ പത്ത്, അമ്പത്, നൂറ് അഞ്ഞൂറ്, ആയിരം തുടങ്ങിയ നോട്ടുകളുടെയും വ്യാജന്മാർ മാര്‍ക്കറ്റില്‍ ലഭ്യമാണ്. കൂട്ടത്തിൽ 5 രൂപയാണ് കൂടുതലായി ഇറങ്ങുന്നത്.
വാട്ടര്‍ മാര്‍ക്ക്, അശോക സ്തംഭം, മഹാത്മാ ഗാന്ധിയുടെ ചിത്രം, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നം തുടങ്ങിയവ കള്ളനോട്ടിലും വളരെ സൂക്ഷ്മമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളതിനാൽ കള്ളനോട്ടാണെന്ന് തിരിച്ചറിയാൻ ഏറെ പ്രയാസമാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. യൂറോപ്പില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഗുണമേന്മയേറിയ പേപ്പറിലാണ് നോട്ടുകള്‍ അച്ചടിക്കുന്നത്.
ശ്രീലങ്ക, ഹോളണ്ട്, സിംഗപ്പൂര്‍, ഡെന്‍മാര്‍ക്ക്, തായ്‌ലന്‍ഡ്, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് കള്ളനോട്ടുകള്‍ ഇന്ത്യയിൽ എത്തുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 5.66 കോടി രൂപയുടെ കള്ളനോട്ടുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News