Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:30 pm

Menu

Published on May 8, 2013 at 5:59 am

മുംബൈക്ക് 65 റണ്‍സ് ജയം

65-runs-to-mumbai

മുംബൈ: കൊല്‍ക്കത്തയുടെ പോരാട്ടവീര്യം ചുരുട്ടിക്കെട്ടി മുംബൈ ഇന്ത്യന്‍സിന് 65 റണ്‍സിന്‍െറ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയുടെ ചെറുത്തുനില്‍പ് 105ല്‍ അവസാനിച്ചു. പന്തിലും ബാറ്റിലും സമ്പൂര്‍ണ മേധാവിത്വം സ്ഥാപിച്ചുകൊണ്ടായിരുന്നു സചിനും സംഘവും തകര്‍പ്പന്‍ ജയത്തോടെ പോയന്‍റ് ടേബ്ളില്‍ മുന്നേറിയത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത മുംബൈക്കുവേണ്ടി ഓപണര്‍മാരായ സചിന്‍ ടെണ്ടുല്‍കറും (28 പന്തില്‍ 48), ഡ്വെ്ന്‍ സ്മിത്തും (53 പന്തില്‍ 47) കാഴ്ചവെച്ച ധീരോദാത്ത ബാറ്റിങ് പ്രകടനമാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്. 18 പന്തില്‍ 34 റണ്‍സുമായി ദിനേഷ് കാര്‍ത്തിക് പുറത്താവാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ സമ്മര്‍ദത്തിലാക്കി ഹര്‍ഭജന്‍സിങ് നയിച്ച ബൗളിങ് ആക്രമണം കൂടി ട്രാക്കിലായതോടെ കൊല്‍ക്കത്തയുടെ അന്ത്യം 18.2 ഓവറില്‍ പൂര്‍ത്തിയായി. ഭാജി നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ ജോണ്‍സനും പ്രഗ്യാന്‍ ഓജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ചൊവ്വാഴ്ച വൈകുന്നേരം രാജസ്ഥാന്‍ റോയല്‍സിനെ തോളിലേറ്റി രാഹുല്‍ ദ്രാവിഡ് പടനയിച്ച ഇന്നിങ്സിന്‍െറ പ്രചോദനമെന്നോണമായിരുന്നു സചിന്‍െറ ബാറ്റിങ്ങും. ഓപണിങ് വിക്കറ്റില്‍ സ്മിത്തിനൊപ്പം ചേര്‍ന്ന് നേടിയ 93 റണ്‍സിന്‍െറ കൂട്ടുകെട്ട് മുംബൈക്ക് മികച്ച അടിത്തറ പാകിയെങ്കിലും മുന്‍നിരയുടെ വിസ്ഫോടനം മധ്യനിരയില്‍ നനഞ്ഞ പടക്കമായി. ഞൊടിയിട വേഗത്തില്‍ റണ്‍സടിച്ചെടുത്ത മാസ്റ്റര്‍ ബ്ളാസ്റ്റര്‍ മക്ലരന്‍െറ നാലാം ഓവറില്‍ അഞ്ച് ബൗണ്ടറി പറത്തിയാണ് വാംഖഡെയിലെ ഗാലറി ഉണര്‍ത്തിയത്.

ഇടക്ക് കാലിസിനും ഇഖ്ബാല്‍ അബ്ദുല്ലക്കും ശിക്ഷകിട്ടി. ഭാട്ടിയയുടെ പന്തില്‍ ക്ളീന്‍ബൗള്‍ഡായാണ് മാസ്റ്റര്‍ ഇന്നിങ്സ് അവസാനിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (16), കീറന്‍ പൊള്ളാര്‍ഡ് (4), അമ്പാട്ടി റായുഡു (0), ഹര്‍ഭജന്‍ സിങ് (0) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. കൊല്‍ക്കത്തയുടെ മറുപടി തകര്‍ച്ചയോടെയായിരുന്നു തുടങ്ങിയത്. സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് പിറന്നതിനു പിന്നാലെ ഗൗതം ഗംഭീര്‍ (0) മടങ്ങി. ജാക് കാലിസ് (24), ദേബബ്രത ദാസ് (23) എന്നിവരാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍മാര്‍. മന്‍വീന്ദര്‍ ബിസ്ല (17), യൂസുഫ് പത്താന്‍ (13), ഇയോണ്‍ മോര്‍ഗന്‍ (5), റ്യാന്‍ മക്ലരന്‍ (1), രജത് ഭാട്ടിയ (4), സുനില്‍ നരെയ്ന്‍ (3), ബാലാജി (0) എന്നിവര്‍ എളുപ്പം കൂടാരം കയറി. സചിന്‍ ടെണ്ടുല്‍കറാണ് മാന്‍ ഓഫ് ദ മാച്ച്.

Loading...

Leave a Reply

Your email address will not be published.

More News