Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 7:35 am

Menu

Published on March 20, 2015 at 11:24 am

ചൈനയിലെ റോഡിൽ മത്സ്യങ്ങളുടെ ചാകര…!!

6800-kilos-of-fish-spilled-onto-guizhou-road-rescued-with-hoses-and-reloaded-on-truck

ഷാവോസ്: ചൈനയിലെ റോഡിൽ  മത്സ്യങ്ങളുടെ ചാകര.ചൈനയിലെ ഗൂസോയിലാണ് ചാകര റോഡില്‍ വന്നത്. ട്രെക്കില്‍ കൊണ്ടുപോവുകയായിരുന്ന 6800 കിലോയോളം വരുന്ന മത്സ്യം റോഡില്‍ മറിയുകയായിരുന്നു. അപ്രതീക്ഷിതമായി ട്രക്കിന്റെ പിൻവാതിൽ തുറന്നതോടെയാണ് റോഡിൽ ക്യാറ്റ് ഫിഷ് ഇനത്തിലുള്ള മീനുകളുടെ ചാകര വന്നത്.റോഡില്‍ ചകര കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ റോഡില്‍ വീണ മത്സ്യം മുഴുവന്‍ ട്രക്കിലേക്ക് ട്രക്ക് ജീവനക്കാരുടെയും അഗ്‌നിശമന സേനയുടെയും സഹായത്തോടെ കയറ്റി.മത്സ്യം റോഡില്‍ വീണതറിഞ്ഞതോടെ തിരികെ വന്ന ട്രക്ക് ജീവനക്കാര്‍ തന്നെയാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. വലിയ പൈപ്പുകളും ടാങ്കറുകള്‍ നിറയെ വെള്ളവുമായെത്തിയ ചൈനീസ് അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ ആദ്യം വെള്ളം അടിച്ച് മീനുകളെ ഒരു ഭാഗത്തേക്ക് കൂട്ടി. പിന്നീട് ചെറു ടാങ്കുകളില്‍ നിറച്ച് ട്രക്കിലേക്ക് കയറ്റി. ഇതേ സമയം നാട്ടുകാരും ട്രക്ക് ജീവനക്കാരും ആവും വിധം മീനുകളെ ട്രക്കിലേക്ക് തിരിച്ചു കയറ്റുന്നുണ്ടായിരുന്നു.സംഭവം നടന്ന് രണ്ട് മണിക്കൂറിനകം തന്നെ ജീവനോടെ മീനുകളെ തിരികെ കയറ്റുന്ന പണി പൂർത്തിയാക്കി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു .

–

fish

–

fish spilled1

–

fish spilled2

 

–

fish spilled3

–

fish spilled4

–

fish spilled5

 

–

fish spilled5

–

fish spilled6

–

fish spilled7

–

–

Loading...

Comments are closed.

More News