Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 11:08 am

Menu

Published on February 5, 2018 at 6:19 pm

തൊട്ടാവാടി അത്ര നിസ്സാരക്കാരനല്ല; പല്ലുവേദന, മൈഗ്രൈൻ തുടങ്ങി പലതിനും മരുന്നായ ഇതിന്റെ ഗുണങ്ങൾ അറിയാം..

touch-me-not-plant-health-benefits

‘തൊട്ടാവാടി’ നമ്മൾ പൊതുവെ അത്ര ശ്രദ്ധിക്കാത്ത ഒരു ചെടിയാണല്ലോ.. എന്നാൽ അതിന്റെ ഗുണങ്ങൾ നമ്മൾ കരുതിയപോലെയല്ല. പല അസുഖങ്ങൾക്കുമുള്ള നല്ലൊരു ആയുർവേദ മരുന്ന് തന്നെയാണ് ഔഷധ ഗുണങ്ങൾ ഏറെയുള്ള ഈ തൊട്ടാവാടി. തൊട്ടാവാടി എന്ന Mimosa pudicaയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മുറിവുകളെ വേഗം സുഖപെടുത്തുന്നു

തൊട്ടാവാടിയുടെ ഇല ഇടിച്ച് പിഴിഞ്ഞ് ആ നീര് വെള്ളത്തിൽ ചേർത്ത് മുറിവിൽ പുരട്ടിയാൽ മുറിവ് വേഗത്തിൽ ഉണങ്ങിക്കിട്ടും. തൊട്ടാവാടിയുടെ ഈ ഗുണം പഠനത്തിലൂടെ ശരിയാണെന്ന് തെളിയിക്കപെട്ടിട്ടുണ്ട്. ഇലയിൽ അടങ്ങിയിരിക്കുന്ന മെഥനോൾ അംശം വെള്ളത്തിനോട് ചേർത്ത് പല ലേപനങ്ങളിലും ഉപയോഗിക്കുന്നു.

പ്രമേഹരോഗം നിയന്ത്രിക്കുന്നു

ഈ ചെടിയുടെ ഇലയും വേരും പൊടിച്ചുണ്ടക്കുന്ന മരുന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിന് സഹായകമാണ്.

കരളിനെ സംരക്ഷിക്കുന്നു

ചില പഠനങ്ങൾ പ്രകാരം തെട്ടാവാടിയുടെ ഔഷധ ഗുണങ്ങൾ കരളിനെ വിഷാംശങ്ങളിൽ നിന്നും സംരക്ഷിക്കാൻ പര്യാപ്തമാണ്.

ഇവ കൂടാതെ തൊട്ടാവാടി ചെടിയിൽ നിന്നുണ്ടാക്കുന്ന മരുന്നുകൾ മഞ്ഞപിത്തം, പനി, ആസ്ത്മ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ചില ത്വക്ക് രോഗങ്ങൾ ചികിത്സിക്കുന്നതിനും തൊട്ടാവാടി ആയുർവേദത്തിൽ ഉപയോഗിക്കാറുണ്ട്. തൊട്ടാവാടി കഷായം അർശസ്സിന്റെ മരുന്നാണ്. തൊട്ടാവാടി ചതച്ച് നീരെടുത്ത് വെളിച്ചെണ്ണയിൽ ചൂടാക്കി കരപ്പനുള്ള കുഞ്ഞു കുട്ടികളിൽ തേക്കുന്നത് കരപ്പൻ ശമിപ്പിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News