Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:49 am

Menu

Published on August 31, 2018 at 6:09 pm

ഉറങ്ങുന്നതിന് മുൻപ് മഞ്ഞൾ ചേർത്ത വെളിച്ചെണ്ണ കഴിക്കൂ…

health-benefits-eating-turmeric-mix-coconut-oil-before-bed

ആരോഗ്യപരമായ പല ശീലങ്ങളും നമുക്കു നമ്മുടെ വീട്ടില്‍ തന്നെ ചെയ്യാവുന്നതേയുള്ളൂ. അസുഖം തടയാനും ആരോഗ്യം നല്‍കാനും ഇത് ഏറെ സഹായിക്കുകയും ചെയ്യും. വളരെ ലളിതമായി നമുക്കു ചെയ്യാവുന്ന പല വിദ്യകളുമുണ്ട്. ഇത്തരം വിദ്യകളില്‍ ഒന്നാണ് രാത്രി കിടക്കും മുന്‍പ് ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ ലേശം മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിയ്ക്കുകയെന്നത്.

ഏറെ ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് വെളിച്ചെണ്ണ. മിതമായി കഴിച്ചാല്‍ ആരോഗ്യ ഗുണങ്ങള്‍ ഏറെ നല്‍കുകയും ചെയ്യും. നമ്മുടെ കാരണവന്മാര്‍ പണ്ടുപയോഗിച്ചിരുന്നത് പ്രധാനമായും വെളിച്ചെണ്ണ തന്നെയായിരുന്നു. എന്നാല്‍ ആ തലമുറ ഏറെക്കുറെ രോഗങ്ങളില്‍ നിന്നും വിമുക്തവുമായിരുന്നു. വെളിച്ചെണ്ണ ദോഷകരമല്ലെന്നു തെളിയിക്കാന്‍ ഇതിലും വലിയ തെളിവും ആവശ്യമില്ല.

ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്യാന്‍ വെളിച്ചെണ്ണ സഹായിക്കും. ഇതുകൊണ്ടുതന്നെ പല്ലുകളുടേയും എല്ലുകളുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ് വെളിച്ചെണ്ണ. പല്ലിന്റെ ആരോഗ്യത്തിന് വെളിച്ചെണ്ണയുപയോഗിച്ചുള്ള ഓയില്‍ പുള്ളിംഗ് ഏറെ ഗുണകരമാണ്. ഫംഗസ്, യീസ്റ്റ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്നതു കൊണ്ടുതന്നെ ചര്‍മപ്രശ്‌നങ്ങള്‍ക്കും വെളിച്ചെണ്ണ ഏറെ നല്ലതാണ്

മഞ്ഞളും ആരോഗ്യപരമായ ഗുണങ്ങളാല്‍ മുന്‍പന്തിയില്‍ തന്നെയാണ്. ഇതിലെ കുര്‍കുമിനാണ് പല ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നത്. ധാരാളം പോളിഫിനോളുകള്‍ അടങ്ങിയ ഒന്നാണ് മഞ്ഞള്‍. പോളിഫിനോകളുകള്‍ ശരീരത്തില്‍ നിന്നും ദോഷകരമായ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ്.

 

*ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ഈ കൂട്ടു കഴിയ്ക്കുന്നത്. രക്തധമനികളിലെ തടസം നീക്കാന്‍ ഏറെ സഹായകമാണ്. ധമനികളിലെ കൊഴുപ്പും തടസവുമെല്ലാം മാറ്റും.

*കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാനും വെളിച്ചെണ്ണയില്‍ മഞ്ഞള്‍ കലര്‍ത്തി രാത്രി കഴിയ്ക്കുന്നതു നല്ലതാണ്. വെളിച്ചെണ്ണ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുമെന്നത് സത്യമല്ല. കാരണം ഇതിലെ സാച്വറേറ്റഡ് കൊഴുപ്പ് ആരോഗ്യകരമാണ്. ഇത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുകയും ദോഷകരമായ കൊളസ്‌ട്രോള്‍ മറ്റു രൂപങ്ങളിലേയ്ക്കു മാറ്റി ദോഷം കുറയ്ക്കുകയും ചെയ്യും. വെളിച്ചെണ്ണയിലെ മോണോസാച്വറേറ്റഡ് കൊഴുപ്പ് കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല. മഞ്ഞളാകട്ടെ, സ്വാഭാവികമായും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മഞ്ഞളിലെ കുര്‍കുമിന്‍ സഹായകമാണ്. പ്രത്യേകിച്ചും ട്രൈഗ്ലിസറൈഡുകളുടെ രൂപീകരണം തടയാന്‍ ഇതു സഹായിക്കും. ഇത് വയര്‍ ചാടുന്നത് കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ്.

*ലിവറിന്റെ ആരോഗ്യത്തിന്

ലിവറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണിത്. ലിവറില്‍ നിന്നും കൊഴുപ്പും ടോക്‌സിനുകളുമെല്ലാം നീക്കം ചെയ്യാനും ലിവറിന്റെ ആരോഗ്യം കാക്കാനും മികച്ച ഒന്ന്. കരളിനെ ശുദ്ധീകരിയ്ക്കുന്ന ഒന്നാണ് മഞ്ഞള്‍. ഇതുവഴി ബൈല്‍ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ബൈല്‍ അഥവാ പിത്തരസം കൊഴുപ്പു പുറന്തള്ളാന്‍ കരളിനെ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്.

*ഇന്‍ഫെക്ഷനില്‍ നിന്നും രക്ഷ

രാത്രി കിടക്കും നേരം ഈ മിശ്രിതം കഴിയ്ക്കുന്നത് ബാക്ടീരിയ പോലുള്ളവയുടെ ഇന്‍ഫെക്ഷനില്‍ നിന്നും രക്ഷ നല്‍കും. മഞ്ഞളും വെളിച്ചെണ്ണയുമെല്ലാം എല്ലാ തരം അണുബാധകളും അകറ്റാന്‍ ഏറെ നല്ലതാണ്. മഞ്ഞള്‍ സ്വാഭാവിക അണുനാശിനിയാണ്. വെളിച്ചെണ്ണയും എല്ലാ തരം അണുക്കളേയും തടയാന്‍ നല്ലതാണ്.

*ക്യാന്‍സറും ട്യൂമറുമെല്ലാം തടയാന്‍

ക്യാന്‍സറും ട്യൂമറുമെല്ലാം തടയാന്‍ മഞ്ഞളും വെളിച്ചെണ്ണയും കലര്‍ത്തിയ മിശ്രിതം ഏറെ ഗുണകരമാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. വെളിച്ചെണ്ണയും ഇതേ രീതിയില്‍ ആരോഗ്യം നല്‍കുന്ന ഒന്നാണ്.

*പ്രമേഹത്തിനു പറ്റിയ നല്ലൊരു പരിഹാരമാണ് മഞ്ഞളും വെളിച്ചെണ്ണയും

പ്രമേഹത്തിനു പറ്റിയ നല്ലൊരു പരിഹാരമാണ് മഞ്ഞളും വെളിച്ചെണ്ണയും കലര്‍ത്തിയ മിശ്രിതം. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാനും പ്രമേഹം തടയാനും ഇത് ഏറെ ഗുണകരം

*അണുബാധയും മുറിവുകളുമെല്ലാം അകറ്റാന്‍

ശരീരത്തിലെ അണുബാധയും മുറിവുകളുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണിത്. മഞ്ഞള്‍ നല്ലൊരു അണുനാശിനിയാണ്. ഇത് അണുക്കളെ നശിപ്പിയ്ക്കും. ഇതുപോലെയാണ് വെളിച്ചെണ്ണയും. ഇന്‍ഫെക്ഷനുകളും മറ്റും തടയാന്‍ വെളിച്ചെണ്ണയും ഏറെ നല്ലതാണ്.

*ശരീരത്തിന്റെ പ്രതിരോധ ശേഷി

മഞ്ഞളും വെളിച്ചെണ്ണയുമെല്ലാം ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ പറ്റിയ നല്ലൊരു മരുന്നാണ്. മഞ്ഞളിന് സ്വാഭാവികമായും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സാധിയ്ക്കും. വെളിച്ചെണ്ണയും ഇതിനു സഹായിക്കുന്നു. രണ്ടും കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയാകും.

*തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ

വെളിച്ചെണ്ണയിലെ മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ അല്‍ഷീമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയുമാണ്. മഞ്ഞളും തലച്ചോറിന്റെയും നാഡികളുടേയും ആരോഗ്യത്തിന് ഉത്തമമാണ്.

*ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന്

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് മഞ്ഞളും വെളിച്ചെണ്ണയുമെല്ലാം ഏറ്റവും ഫലപ്രദമാണ്. ഇതിന് ബാക്ടീരിയ, ഫംഗസ് എ്ന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കാനാകും. ഇതുകൊണ്ടുതന്നെ ഇറിറ്റബില്‍ ബൗള്‍ സിന്‍ഡ്രോം പോലുള്ളവയ്ക്ക് ഏറെ നല്ലതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News