Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 31, 2026 7:19 pm

Menu

Published on October 24, 2018 at 6:10 pm

നിങ്ങളുടെ സ്വഭാവം വിരലുകളുടെ നീളം പറയും..

finger-length-tells-character

കൈരേഖകൾ നോക്കി ഭാവി പ്രവചിക്കുന്നതുപോലെ വിരലുകളുടെ നീളം അനുസരിച്ചു ഒരു വ്യക്തിയുടെ പൊതുസ്വഭാവം മനസ്സിലാക്കാം.പൊതുവെ നീളം കൂടിയ വിരലുകൾ ഉള്ളവർ സൗഹൃദപ്രിയരും ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുന്നവരും ആയിരിക്കും. എന്നാൽ കുറുകിയ വിരലുകളുള്ളവർ മറ്റുള്ളവർക്ക് എന്ത് തോന്നും എന്ന് ചിന്തക്കാതെ എന്തും വെട്ടിത്തുറന്നു പറയുന്നവരും ക്ഷിപ്രകോപികളുമായിരിക്കും . ഈ കോപം വളരെ കുറച്ചു നേരത്തേക്ക് മാത്രമേ കാണൂ .

ചെറുവിരല്‍ മറ്റു വിരലുകളേക്കാൾ ചെറുതായിരിക്കും. എന്നാല്‍ ചിലരിൽ മോതിര വിരലിന്റെ മുകളിലത്തെ വരയോടൊപ്പമോ അതിൽ കൂടുതലോ നീളം കാണാറുണ്ട് . അങ്ങനെയുള്ളവർ തമാശക്കാരും ഏതു കാര്യവും വളരെ ലാഘവത്തോടെ കാണുന്നവരായിരിക്കും.

മോതിര വിരൽ ചൂണ്ടു വിരലിനേക്കാൾ നീളമുള്ളവർ സാഹസികരും കുടുംബ ബന്ധങ്ങൾക്ക്‌ വില കൽപ്പിക്കുന്നവരും ചഞ്ചല ഹൃദയരുമായിരിക്കും . ഇക്കൂട്ടരുടെ സാമ്പത്തികനില എപ്പോഴും ഭദ്രമായിരിക്കും . സൗന്ദര്യമുള്ളവരായിരിക്കും ഇവർ. ദേഷ്യപ്രകൃതരായ ഇവർ പെട്ടെന്നു ശാന്തരാവുകയും പറഞ്ഞ കാര്യങ്ങളെല്ലാം മറക്കുകയും ചെയ്യും. ഏകാന്തജീവിതം ഇഷ്ടപ്പെടുന്ന ഇവർ സ്നേഹിക്കുന്നവർക്ക് വിശ്വസ്തരായിരിക്കും. തൊഴില്‍പരമായി ഇവർ ഉന്നതിയിലെത്തും.

ചൂണ്ടു വിരൽ മോതിര വിരലിനേക്കാൾ നീളമുള്ളവർ പ്രശ്നങ്ങളെ യുക്തിപൂർവം പരിഹരിക്കുന്നവരും നേതൃപാടവം ഉള്ളവരും ആയിരിക്കും . വിശ്വസ്തരും എല്ലാം നല്ല രീതിയിൽ കാണാൻ ശ്രമിക്കുന്നവരുമായിരിക്കും. മോതിര വിരലും ചൂണ്ടു വിരലും ഒരേ നീളമുള്ളവർ വ്യക്തിജീവിതവും കുടുംബജീവിതവും സന്തുലിതമായി നിലനിർത്തുന്നവരായിരിക്കും.

Loading...

Comments are closed.

More News