Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 11:24 am

Menu

Published on October 23, 2013 at 2:04 pm

പീഡനശ്രമം തടഞ്ഞതിന് വിദ്യാര്‍ഥിനിയുടെ മേല്‍ പെട്രോളൊഴിച്ചു

three-youths-on-allegedly-tried-to-set-a-school-girl-on-fire

ഗാസിയാബാദ്: ഗാസിയാബാദിലെ മുറാദ്‌നഗറിൽ പീഡനശ്രമം തടഞ്ഞ വിദ്യാര്‍ഥിനിയുടെ മേല്‍ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ച മൂന്നുപേരെ നാട്ടുകാര്‍ പിടികൂടി കൈാര്യം ചെയ്തു.ഇതില്‍ ഒരാളെ പോലീസില്‍ ഏല്‍പ്പിച്ചു. മറ്റ് രണ്ടുപേര്‍ ബഹളത്തിനിടെ രക്ഷപ്പെട്ടോടി.
സ്‌കൂള്‍ വിട്ട് സ്വകാര്യ ബസ്സില്‍ വീട്ടിലേക്ക് വരികയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയാണ് യുവാക്കളുടെ ആക്രമണത്തിന് ഇരയായത്. ബസ്സില്‍ കേറിയ സമയം മുതല്‍ക്ക് തന്നെ ചെറുപ്പക്കാര്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങിരുന്നു . സഹികെട്ടപ്പോള്‍ പെണ്‍കുട്ടി തിരിഞ്ഞുനിന്ന് കൂട്ടത്തില്‍ ഒരുത്തന്റെ ചെകിട്ടത്ത് ഒന്ന് പൊട്ടിച്ചു.ഇതില്‍ കുപിതരായാണ് മൂന്നംഗസംഘം പെണ്‍കുട്ടിയുടെ മേല്‍ പെട്രോളൊഴിച്ചത്. യുവാക്കളില്‍ ഒരാളുടെ കയ്യില്‍ ഉണ്ടായിരുന്ന ഒരു കുപ്പി പെട്രോള്‍ പെണ്‍കുട്ടിയുടെ ദേഹത്തേക്ക് ഒഴിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.തുടർന്ന് യാത്രക്കാര്‍ ചേർന്ന് ചെറുപ്പക്കാര്‍ മൂന്നുപേരെയും പിടിച്ചുനിര്‍ത്തി സാമാന്യം നന്നായി കൈകാര്യം ചെയ്യുകയും ചെയ്തു. പോലീസിനെ വിളിച്ചുവരുത്തി അക്രമികളില്‍ ഒരാളെ കയ്യോടെ ഏല്‍പിച്ചു. എന്നാല്‍ ബഹളത്തിനിടെ ആള്‍ക്കൂട്ടത്തിൻറെ കണ്ണുവെട്ടിച്ച് രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News