Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 12:43 pm

Menu

Published on November 7, 2013 at 11:20 am

യാസര്‍ അരാഫത്തിനെ വിഷംനല്‍കി കൊന്നതാണെന്ന് റിപ്പോര്‍ട്ട്‌

high-level-of-polonium-found-in-arafats-remains

പാരീസ്:പലസ്തീന്‍ മുന്‍ നേതാവ് യാസര്‍ അറഫാത്തിനെ വിഷംകൊടുത്ത് കൊന്നതാകാമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.അണുവികിരിണം ഉണ്ടാക്കുന്ന പൊളോണിയത്തിന്റെ അംശം അരാഫത്തിന്റെ ശരീരത്തില്‍ നിന്ന്‌ സ്വിസ്‌ ഫോറന്‍സിക്‌ വിദഗ്‌ധര്‍ കണ്ടെത്തിയതോടെയാണ്‌ അരാഫത്തിന്റെ മരണം സ്വാഭാവികമായിരുന്നില്ലെന്നു തെളിഞ്ഞത്‌.യാസര്‍ അരാഫത്തിന്റെ ഭാര്യ സുഹയാണ്‌ ഇതുസംബന്ധിച്ച്‌ വാര്‍ത്ത പുറത്തുവിട്ടത്‌.അരാഫത്തിന്റേത്‌ ഒരു രാഷ്‌ട്രീയ കൊലപാതകമാണെന്നു തെളിഞ്ഞതായി അവര്‍ പറഞ്ഞു.2004ല്‍ നവംബര്‍ 11നാണ്‌ പാരീസിലെ ആശുപത്രിയില്‍ അരാഫത്ത്‌ മരിച്ചത്‌.പക്ഷാഘാതത്തെത്തുടര്‍ന്നാണ് മരണമെന്നായിരുന്നു അന്നത്തെ നിഗമനം.ലൂസിയാന യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റല്‍സ്‌ ഓഫ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ റേഡിയേഷന്‍ പിസിക്‌സിലെ വിദഗ്‌ധര്‍ ള്‍പ്പെടെ അരാഫത്തിന്റെ ശരീരാവശിഷ്‌ടങ്ങളില്‍ നടത്തിയ പഠനത്തിനുശേഷമാണ്‌ വിഷപ്രയോഗം സ്‌ഥിരീകരിച്ചത്‌.പലസ്‌തീന്റെ ചരിത്രപുരുഷന്റെ മരണത്തിന്റെ പേരില്‍ ഏതെങ്കിലും രാജ്യത്തെ പേരെടുത്തു വിമര്‍ശിക്കാന്‍ സുഹ തയാറായില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News