Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാജ്യങ്ങളില്‍ പട്ടിണിയും തൊഴിലില്ലായ്മയും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. വിശ്വസുന്ദരിയ്ക്ക് ധരിക്കാന്‍ രൂപകല്‍പന ചെയ്ത നീന്തല്‍ വസ്ത്രത്തിന് വില ആറ് കോടി രൂപ.2013ലെ മിസ് യുണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെട്ട ഗബ്രിയേല ഇസ്ലറിന് ധരിക്കാനായി രൂപകല്പന ചെയ്ത നീന്തല്‍ വസ്ത്രത്തിന്റെ കാര്യമാണ് പറയുന്നത്.സുന്ദരിക്ക് ഒരു പരസ്യ ചിത്രത്തിന് വേണ്ടിയാണ് വസ്ത്രം രൂപകല്പന ചെയ്തത്.പത്ത് ലക്ഷം ഡോളര്‍, അതായത് ഇന്ത്യയില്‍ ആറ് കോടി രൂപയാണ് ഈ വസ്ത്രത്തിനുള്ള വില.മരതകം,വജ്രം,മാണിക്യം തുടങ്ങി 900 രത്‌നങ്ങള്‍ വച്ച് തുന്നിച്ചേര്‍ത്തതാണ് വിശ്വസുന്തരിയുടെ നീന്തല്‍ വസ്ത്രം.മിലനില്‍ രൂപകല്പന ചെയ്ത വസ്ത്രം വന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് സുന്ദരിയെ അണിയിക്കാനായി കൊണ്ടു വന്നത്.ഇറ്റലിയന്‍ കമ്പനിയായ യമാമെയുടെ പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് വസ്ത്രം രൂപകല്പന ചെയ്തത്.മിലനില്‍ രൂപകല്പന ചെയ്ത വസ്ത്രം വന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് സുന്ദരിയെ അണിയിക്കാനായി കൊണ്ടു വന്നത്.മോസ്‌കോയില്‍ വച്ചായിരുന്നു പരസ്യ ചിത്രീകരണം.ചിത്രീകരണത്തിന് ശേഷം വസ്ത്രം ലേലത്തിന് വെക്കാനാണ് കമ്പനിയുടെ തീരുമാനം വിശ്വസുന്ദരി അണിഞ്ഞതു കൊണ്ട് ഏകദേശം കുറഞ്ഞത് പത്തു കോടി രൂപയെങ്കിലും ലേലത്തിലൂടെ ലഭിക്കും എന്നാണ് അവര്‍ പ്രതീക്ഷികുന്നത്.
Leave a Reply