Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 26, 2026 9:44 am

Menu

Published on December 7, 2013 at 11:25 am

സൗദിയിൽ നവജാത ശിശുവിന്റെ മൃതദേഹം മാറി നല്‍കി

hospital-gives-dad-another-body-of-dead-baby

റിയാദ്:നവജാത ശിശുവിന്റെ മൃതദേഹം മാറി നല്‍കി.സൗദി യുവാവിനാണ് തന്റെ മകന്റെ മൃതദേഹത്തിന് പകരം മറ്റൊരാളുടെ മകന്റെ മൃതദേഹം ആശുപത്രി അധികൃതര്‍ നല്‍കിയത്.സൗദിയുവാവ് ആശുപത്രി അധികൃതര്‍ നല്‍കിയ കുഞ്ഞിന്റെ മൃതദേഹം തന്റെ കുഞ്ഞിന്റേതാണെന്ന് കരുതി ആചാര പ്രകാരം മറവ് ചെയ്തു.ശവസംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് ആശുപത്രിയില്‍ നിന്നും യുവാവിന് ഫോണ്‍ വരുന്നത്.യുവാവിന് നല്‍കിയത് മറ്റൊരാളുടെ കുഞ്ഞിന്റെ മൃതദേഹമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍ എത്തി.അപ്പോഴാണ് യുവാവ് അല്‍പ്പം മുന്‍പ് സംസ്‌ക്കരിച്ച നവജാത ശിശുവിന്റെ പിതാവ് കുഞ്ഞിന്റെ മൃതദേഹം ആവശ്യപ്പെട്ട് എത്തിയത്.ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് തങ്ങള്‍ക്ക് ഇത്തരമൊരു അവസ്ഥയുണ്ടായതെന്ന് കാട്ടി രണ്ട് യുവാക്കളും ആരോഗ്യ വകുപ്പിന് പരാതി നല്‍കിയതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.സാബ്ക് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News