Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദാപുഷ്ക്കർ വീണ്ടും ഒരു ജേർണലിസ്റ്റിനെ തല്ലാനൊരുങ്ങി.കുറച്ചുനാള്‍ മുൻപായിരുന്നു സുനന്ദാപുഷ്ക്കർ ഒരു ജേര്ണലിസ്റ്റിനെ മദ്യക്കുപ്പി കൊണ്ടടിച്ച് കുപ്രസിദ്ധയായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടന്ന ഒരു പാർടിയിൽ തരൂരിനെ ഒരു മാധ്യമപ്രവര്ത്തകന് ഇന്റര്‍വ്യൂ ചെയ്യുകയായിരുന്നു.ആ സമയത്ത് മദ്യപിച്ച് ലക്കുകെട്ട് സുനന്ദ അവിടെയെത്തി മാധ്യമപ്രവർത്തകനോട് അഭിമുഖം നിര്‍ത്താന്‍ പറയുകയും ഒച്ചവെയ്ക്കുകയും തനിക്ക് മാധ്യമ പ്രവര്‍ത്തകരെ ഇഷ്ടമല്ലെന്ന് പറഞ്ഞ് അസഭ്യം പറയുകയും ചെയ്തു.പാർട്ടിക്കെത്തിയ എല്ലാവരും കാണ്‍കെ സുനന്ദയുടെ അപ്രതീക്ഷിത പെരുമാറ്റം തരൂരിനെ ഞെട്ടിച്ചു കളഞ്ഞു.പാർട്ടിയിൽ മിന്നും താരമായി എത്തിയ തരൂർ അപ്പോൾ തന്നെ സ്ഥലംവിട്ടു.ഈ സംഭവത്തെ കുറിച്ച് പിന്നീട് സുനന്ദയോടു ചോദിച്ചപ്പോൾ അവർ അത് നിഷേധിച്ചു.
Leave a Reply