Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 2:32 pm

Menu

Published on January 26, 2014 at 9:08 am

സുന്ദരിമാർ തിരിഞ്ഞുനോക്കിയില്ല;ക്ലോസപ്പിനെതിരെ കേസുമായി യുവാവ് കോടതിയിലേക്ക്

a-man-complained-against-closep-for-cheating

ക്ലോസപ്പ് പരസ്യത്തിൽ പ്രചരിപ്പിക്കുന്നതുപോലെ സുന്ദരികളെ ആകർഷിക്കാൻ സധിക്കുന്നില്ലെന്നാരോപിച്ച് പേസ്റ്റ് കമ്പനിയ്ക്കെതിരെ കേസുമായി യുവാവ്.ക്ലോസപ്പിൻറെ നിര്‍മ്മാതാക്കളായ യൂണിലിവറിനെതിരെയാണ് ഇയാൾ കേസുകൊടുക്കാൻ കോടതിയെ സമീപിക്കാൻ തീരുമാനിക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷമായി ഇയാള്‍ ക്ലോസപ്പ് ഉപയോഗിക്കുന്നു. ക്ലോസപ്പ് ഉപയോഗിച്ച് പല്ലുതേയ്ക്കുന്നവരില്‍ സ്ത്രീകള്‍ ആകൃഷ്ടരാകും എന്ന പരസ്യമാണ് ഇയാളെ ക്ലോസപ്പ് കൊണ്ട് പല്ലുതേയ്ക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ പണം പോയതല്ലാതെ ഒരു സ്ത്രീ പോലും തിരിഞ്ഞുനോക്കിയില്ല. ഇതില്‍ തകര്‍ന്നുപോയ ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യം പ്രക്ഷേപണം ചെയ്യുന്നു എന്നതാണ് മുഖ്യ ആരോപണം. തെളിവിനായി താന്‍ ഉപയോഗിച്ച പേസ്റ്റിന്റെ പഴയ കവറുകളും മറ്റും ഇയാള്‍ ഹാജരാക്കി. എന്നാല്‍ കേസിനെ കുറിച്ച് ക്ലോസപ്പ് ഇതുവരെ വായ തുറന്നിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News