Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 12:33 am

Menu

Published on February 13, 2014 at 10:41 am

സരോജിനി നായിഡുവിന്റെ ജന്മദിനം പ്രമാണിച്ച് ഗൂഗിള്‍ പുതിയ ഡൂഡില്‍ പുറത്തിറക്കി

google-doodles-sarojini-naidus-135th-birth-anniversary

ഇന്ത്യയുടെ ആദ്യ വനിതാ ഗവര്‍ണറും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ അദ്ധ്യക്ഷയുമായ സരോജിനി നായിഡുവിന്റെ 135മത് ജന്മവാര്‍ഷികം പ്രമാണിച്ച് ഗൂഗിള്‍ പുതിയ ഡൂഡില്‍ പുറത്തിറക്കി. 1879 ഫെബ്രുവരി 13നായിരുന്നു സരോജിനി നായിഡുവിന്റെ ജനനം. ഈ ദിവസം ഇന്ത്യയിൽ വനിതാ ദിനമായി  ആചരിക്കുന്നു.ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടയായ ഇവർ മരണം വരെ പൊതുരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്നു. കവിയും സ്വാതന്ത്യസമര സേനാനിയുമായ ഇവർ ഇന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെട്ടിരുന്നത്.റൗലത്ത് ആക്റ്റില്‍ പ്രതിഷേധിച്ച് ഗാന്ധിജിക്കൊപ്പം അണിനിരന്ന ആദ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്നു സരോജിനി നായിഡു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News