Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : തമിഴ്‌നാട്ടിലെ സേലത്ത്പത്താം ക്ലാസുകാരിയോടൊപ്പം ഒളിച്ചോടിയ അധ്യാപകന് കോടതി ജാമ്യം നിഷേധിച്ചു.പരീക്ഷ കഴിഞ്ഞപ്പോൾ ഇരുപത്തിയേഴുകാരനായ തമിഴ് ഭാഷാ അധ്യാപകൻ വിദ്യാർഥിയുമായി ഒളിച്ചോടുകയായിരുന്നു. പിന്നീട് പല സ്ഥലത്ത് വച്ച് പെണ്‍കുട്ടിയെ ഇയാൾ പീഡിപ്പിച്ച ശേഷം വീട്ടിൽ കൊണ്ടുവിട്ടു.അതിനു ശേഷം പെണ്‍കുട്ടിയുടെ അമ്മ തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനും അധ്യാപകനെതിരെ പോലീസിൽ പരാതി നൽകി.എന്നാൽ അദ്ധ്യാപകൻ ഇതിനെതിരെ മുൻകൂർ ജാമ്യ ഹർജി നൽകിയെങ്കിലും കോടതി ഈ ഹരജി പരിഗണിച്ചില്ല.താൻ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയപ്പോള്‍ പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം പോവാന്‍ വിസമ്മതിക്കുകയാണ് ചെയ്തതെന്നും അദ്ധ്യാപകൻ നല്കിയ ഹർജിയിൽ പറഞ്ഞു.ഒരദ്ധ്യാപകന്റെ എല്ലാ മര്യാദകളും പ്രതി ലംഘിച്ചിരിക്കുന്നതിനാൽ അധ്യാപകനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടാൻ കോടതി തീരുമാനിക്കുകയായിരുന്നു.
Leave a Reply