Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഖുശ് വന്ത് സിങ്(99) ഡൽഹിയിലെ വസതിയിൽ വച്ച് അന്തരിച്ചു.വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.പഞ്ചാബിലെ സമ്പന്നമായ ഒരു സിഖ് കുടുംബത്തില്‍ ജനിച്ച ഖുശ് വന്ത് എല്‍.എല്‍.ബി പരീക്ഷ ജയിച്ചശേഷം ഇംഗ്ലണ്ടില്‍ പോയി ബാരിസ്റ്റര്‍ ബിരുദം നേടി.പിന്നീട് ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസറായി ജോലി ലഭിച്ചു.എന്നാൽ ഇദ്ദേഹം ഉദ്യോഗം രാജിവെച്ച് സാഹിത്യരചനയിലും പത്രപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടു.അദ്ദേഹത്തിൻറെ പ്രശസ്ത കൃതി ട്രെയിന്‍ ടു പാകിസ്താനാണ്.2007 ൽ രാജ്യം പത്മവിഭൂഷണ്‍ നൽകി അദ്ദേഹത്തെ ആചരിച്ചു.1980-86 രാജ്യസഭാംഗമായിരുന്നു.ഉര്‍ദു, പഞ്ചാബി, ഹിന്ദി ഭാഷകളില്‍നിന്നും ഗ്രന്ഥങ്ങള്‍ അദ്ദേഹം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
Leave a Reply